തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ച് ഉയരുന്നു. 200രൂപ വർദ്ധിച്ച് സ്വർണവില കേരളത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 47, 760 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5,970 രൂപയാണ്. 25 രൂപയാണ് ഗ്രാമിന് വർദ്ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4955 രൂപയാണ്. ഇന്നലെ വെള്ളിയുടെ വില ഉയർന്നിരുന്നു. എന്നാൽ ഇന്ന് മാറ്റം ഇല്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
മാർച്ച് മാസത്തിന്റെ ആരംഭം മുതൽ സ്വർണവില ഉയരുകയാണ് . രണ്ട് ദിവസങ്ങൾ മാത്രമാണ് മാറ്റമില്ലാതെ തുടർന്നിരുന്നത്. ഇന്നലെ പവന് 47,560 രൂപയായിരുന്നു. 560 രൂപയായിരുന്നു ഉയർന്നത്. അന്താരാഷ്ട്ര സ്വർണവില 2115 യുഎസ് ഡോളർ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർദ്ധനവിന് പ്രധാനകാരണം.
ഒറ്റനോട്ടത്തിൽ മാർച്ചിലെ സ്വർണവില
മാർച്ച് 1 : ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 46,320 രൂപ
മാർച്ച് 2 : ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 47,000 രൂപ
മാർച്ച് 3 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 4 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 5 : ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു.വിപണി വില 47,560 രൂപ
മാർച്ച് 6 : ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 47,760 രൂപ
Discussion about this post