ചെന്നൈ: കേരളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്തു കേസുമായി നിർണായക വെളിപ്പെടുത്തലുമായി ബിജെപി തമിഴ്നാട് അദ്ധ്യക്ഷനും ലോക്സഭാ സ്ഥാനാർത്ഥിയുമായ അണ്ണാമലൈ. കേരളത്തിൽ നടന്ന നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്തുകേസിൽ തമിഴ്നാട്ടിലെ രണ്ട് മുൻ അണ്ണാ ഡിഎംകെ മന്ത്രിമാർക്ക് പങ്കുണ്ടെന്നാണ് അണ്ണാമലൈ വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു അഭിമുഖത്തിലാണ് അദ്ദേഹം സുപ്രധാന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഈ നേതാക്കളെ കേരളത്തിലെ കൊച്ചിയിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ രഹസ്യമായി ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സസംസ്ഥാന സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കി കോളിളക്കം സൃഷ്ടിച്ച കേസാണ് നയതന്ത്ര സ്വർണ്ണക്കടത്തുകേസ്. ഇതുമായി ബന്ധപ്പെട്ട തമിഴ്നാട് മന്ത്രിമാരുടെ പങ്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Discussion about this post