സിയോൾ: ഉത്തര കൊറിയയുടെ മുൻ ആശയ പ്രചാരകൻ കിം കി നാം അന്തരിച്ചു. 94 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നും ശരീരത്തിലെ ഒന്നിലേറെ അവയവങ്ങൾ തകരാറിലായതിനെ തുടർന്നുമായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ട്. 2022 മുതൽ കിം കി നാം ചികിത്സയിലായിരുന്നു എന്നാണ് വിവരം.
ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം. ബുധനാഴ്ച്ച നടന്ന സംസ്കാര ചടങ്ങുകളിൽ കിം ജോംഗ് ഉൻ പങ്കെടുത്തിരുന്നു.
ഉത്തര കൊറിയയുടെ ആശയപ്രചാരണത്തിന് ദശാബ്ദങ്ങളോളം നേതൃത്വം നൽകിയിരുന്നത് കിം കി നാമായിരുന്നു. 1966ലാണ് കിം കി നാം ഉത്തര കൊറിയയുടെ ആശയ പ്രചാരകനായി നിയമിതനായത്. അക്കാലത്ത് കിം ജോംഗ് ഉന്നിന്റെ പിതാവിനൊപ്പമായിരുന്നു അദ്ദേഹം പ്രവർത്തനം ആരംഭിച്ചത്. 1970ൽ സംസ്ഥാന മാദ്ധ്യമങ്ങളുടെ ചുമതലയിൽ അദ്ദേഹമെത്തി. 2010ലായിരുന്നു അദ്ദേഹം വിരമിച്ചത്. വിരമിക്കലിന് ശേഷവും കിം ജോംഗ് ഉന്നിനോടൊപ്പം പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
Discussion about this post