തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിൽ വച്ചായിരുന്നു അന്ത്യം. സംവിധായകൻ സന്തോഷ് ശിവന്റെ സഹോദരനാണ്.
മലയാളത്തിലും ഹിന്ദിയിലുമുൾപ്പെടെ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. യോദ്ധ, നിർണയം, ഗാന്ധർവം, വ്യൂഹം, ജോണി, ഡാഡി തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം.
യോദ്ധ സിനിമയിലൂടെ എ.ആർ റഹ്മാനെ മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചത് സംഗീത് ശിവനാണ്. ഇഡിയറ്റ്സ് എന്ന ചിത്രത്തിന്റെ രചനയും നിർമ്മാണവും നിർവഹിച്ചിട്ടുണ്ട്. ഹിന്ദിയിൽ എട്ട് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. 1998ൽ പുറത്തിറങ്ങിയ സോർ ആയിരുന്നു ബോളിവുഡിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
പ്രമുഖ സ്റ്റിൽ ഫോട്ടോഗ്രഫറും ഛായാഗ്രഹകനുമായ ശിവന്റെ മകനായി 1959ലാണ് അദ്ദേഹം ജനിച്ചത്. പിതാവിനൊപ്പം ഡോക്യുമെന്ററികളിലും മറ്റുമായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്.
Discussion about this post