Friday, January 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കടുവ അലറിയാൽ കാട് വളരുമത്രേ… കടുവകളെ കയറ്റി അയക്കാനൊരുങ്ങി ഇന്ത്യ; പറക്കുന്നത് വടക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തേക്ക് 

by Brave India Desk
May 25, 2024, 02:25 pm IST
in India
Share on FacebookTweetWhatsAppTelegram

ഒരിക്കൽ നാം കൗതുകത്തോടെ കണ്ടിരുന്ന,അറിഞ്ഞിരുന്ന ജീവികളിലേതെങ്കിലും ഈ ഭൂലോകത്ത് നിന്ന് അപ്രത്യക്ഷമാകുന്ന അവസ്ഥ ഒന്നാലോചിച്ച് നോക്കൂ. ഭക്ഷ്യശൃംഖലയെ തന്നെ തകിടം മറിച്ച് ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും അല്ലേ…അതായത് വരും തലമുറയുടെ നിലനിൽപ്പിനായി ഇന്ന് നമ്മുടെ ലോകത്തുള്ള ജീവികളെ സംരക്ഷിച്ചേ മതിയാകൂ… അത്തരമൊരു ഉദ്യമത്തിലാണ് കഴിഞ്ഞ കുറച്ചുനാളുകളായി ഭാരതസർക്കാർ. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിച്ച് വളർത്തുന്നതും അവയുടെ വംശമറ്റ് പോകാതിരിക്കാൻ തന്നെ.

ഇപ്പോഴിതാ ഇന്ത്യയിൽ നിന്നും കടുവകളെ കംബോഡിയയിലേക്ക് അയക്കാനുള്ള തീരുമാനമായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. നവംബറിലോ ഡിസംബറിലോ നാല് കടുവകളെ കംബോഡിയയിലേക്ക് അയക്കുമെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Stories you may like

ഡൽഹിയിൽ താലിബാൻ പ്രതിനിധി ചുമതലയേറ്റു; പാകിസ്താനെ തള്ളി അഫ്ഗാൻ; നയതന്ത്ര മാറ്റത്തിന്റെ പുതിയ അദ്ധ്യായം!

ചരിത്രം! മുംബൈയിൽ ചരിത്രം കുറിച്ച് ബിജെപി ; താക്കറെ കുടുംബത്തിന്റെ വിജയ ചരിത്രം അവസാനിപ്പിച്ച് ജനങ്ങൾ ; മുംബൈയ്ക്ക് ഇനി ബിജെപി മേയർ

2022ൽ ലോകത്തിലെ ആദ്യത്തെ അന്തർദേശീയ കടുവ പുനരുദ്ധാരണ പദ്ധതിക്കായി കംബോഡിയയുമായി കരാർ ഒപ്പിട്ടിരുന്നു. കംബോഡിയയിൽ നിന്നുള്ള ഉദ്യോഗസ്ഥർ, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി, കംബോഡിയയിലെ ഇന്ത്യൻ അംബാസഡർ ദേവയാനി ഖോബ്രഗഡെ എന്നിവർ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുകയും നവംബർ-ഡിസംബർ മാസങ്ങളിൽ കംബോഡിയയിലേക്ക് നാല് കടുവകളെ അയക്കാനുള്ള നിർദ്ദേശം ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കാത്തിരിക്കുകയാണെന്നാണ് വിവരങ്ങൾ. കോർബറ്റ് ദേശീയോദ്യാനത്തിൽ നിന്നും കടുവകളെ കംബോഡിയയിലേക്ക് അയക്കാനാണ് ആലോചിക്കുന്നത്. കംബോഡിയയിൽ കടുവകളുടെ വംശനാശത്തിന് കാരണമായ ഘടകങ്ങൾ ഇപ്പോഴും നിലവിലുണ്ടോ എന്നും അത് പരിഹരിച്ചോ എന്നും പരിശോധിച്ച ശേഷമേ അവയെ കൈമാറാൻ ഇടയുള്ളു എന്നാണ് സൂചനകൾ.

ലോകത്തിൽ വംശനാശഭീഷണി നേരിടുന്ന മൃഗമാണ് കടുവ. അപകടകാരിയായ മൃഗമായതിനാൽ ഇതിനെ വേട്ടയാടുന്ന ആളുകളെ സമൂഹം വീരന്മാരായാണ് കണ്ടിരുന്നത്. കടുവയുടെ ശരീര വംശനാശഭീഷണി നേരിടുന്ന മൃഗം എന്നതിനാൽ ഈ കടുവകൈമാറ്റം ഏറെ പ്രത്യേകതകളുള്ളതാണ്. കടുവ അലറിയാൽ കാട് വളരും എന്ന ചൊല്ലുതന്നെയുണ്ട്. അതായത് കടുവകളുള്ള കാട് മികച്ച പരിസ്ഥിതി സന്തുലനം ഉള്ള പ്രദേശമായിരിക്കും. കാട്ടിൽ ആരോഗ്യമുള്ള കടുവകൾ ഉണ്ടാകണമെങ്കിൽ, അവിടെ പുല്ല് തിന്നുന്ന ജീവികൾ ധാരാളമായി ഉണ്ടാകണം. എങ്കിലേ കടുവകൾക്ക് ആവശ്യത്തിന് ഇര ലഭിക്കൂ. മാൻ പോലുള്ള സസ്യഭുക്കുകൾ ഉണ്ടാകണമെങ്കിൽ ധാരാളം പച്ചപ്പ് വേണം. പച്ചപ്പുണ്ടാകണമെങ്കിൽ അനുയോജ്യമായ കാലാവസ്ഥ വേണം. കാടിന്റെ സമ്പൂർണ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കടുവകൾ കാരണമാകുന്നത് ഇതുകൊണ്ടാണ്.ധാരാളം കടുവകളുള്ള കാട് നശിക്കില്ല. ഭക്ഷണ ശ്രേണിയിലെ ഏറ്റവും മുകളിലുള്ള കടുവയുടെ അഭാവം താഴോട്ടുള്ള ഓരോ ശൃംഖലയേയും ബാധിക്കും. കാട്ടിൽ സസ്യാഹാരം തിന്നു വളരുന്ന ജീവികൾ പെറ്റുപെരുകിയാൽ, കാട്ടിലേ സസ്യലതാദികൾ മുഴുവൻ തിന്നു തീർക്കും. സസ്യങ്ങൾ ഇല്ലാതാകുന്നതോടെ കാട് വരൾച്ച ബാധിച്ച് നശിക്കും. കാട് ഇല്ലാതാകുന്നതോടെ ജല ലഭ്യത കുറഞ്ഞ് ആ പ്രദേശം വരണ്ടുണങ്ങും. ആവാസ വ്യവസ്ഥ തകിടം മറിയും. അതായത് ലോകത്തിന്റെ നിലനിൽപ്പിന് ആധാരമായ ഒരു പ്രവൃത്തിയ്ക്കാണ് ഇന്ത്യ പങ്കാളിയാവുന്നതെന്ന് അഭിമാനത്തോടെ നമുക്ക് മനസിലാക്കാം.

Tags: tiger
Share32TweetSendShare

Latest stories from this section

ജനങ്ങൾ പേടിക്കേണ്ട, തോറ്റാലും ഞങ്ങൾ കൂടെയുണ്ടാകും ; മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരണവുമായി സഞ്ജയ് റാവത്ത്

ജനങ്ങൾ പേടിക്കേണ്ട, തോറ്റാലും ഞങ്ങൾ കൂടെയുണ്ടാകും ; മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരണവുമായി സഞ്ജയ് റാവത്ത്

അതിർത്തിയിലെ ആ മധുരശബ്ദം; ‘സന്ദേശേ ആത്തേ ഹേ’ പാടി രാജ്യത്തിന്റെ ഹൃദയം കവർന്ന് ബിഎസ്എഫ് ജവാൻ!

അതിർത്തിയിലെ ആ മധുരശബ്ദം; ‘സന്ദേശേ ആത്തേ ഹേ’ പാടി രാജ്യത്തിന്റെ ഹൃദയം കവർന്ന് ബിഎസ്എഫ് ജവാൻ!

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

നിരാശയുടെ നേതാവ്’; രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി; ഭാരതത്തിന്റെ വളർച്ചയിൽ ലോകത്തിന് അത്ഭുതം, ഐഎംഎഫിന്റെ പ്രശംസ!

മഷിമാഞ്ഞുപോകുന്നുതായിരുന്നുവെന്ന് രാഹുൽ ഗാന്ധി;വോട്ടെണ്ണി തീരും മുൻപേ ഒടുക്കത്തെ അടവുമായി എത്തിയെന്ന് പരിഹസിച്ച് ബിജെപി 

മഷിമാഞ്ഞുപോകുന്നുതായിരുന്നുവെന്ന് രാഹുൽ ഗാന്ധി;വോട്ടെണ്ണി തീരും മുൻപേ ഒടുക്കത്തെ അടവുമായി എത്തിയെന്ന് പരിഹസിച്ച് ബിജെപി 

Discussion about this post

Latest News

യുവ താരത്തിന് അടിയന്തര ശസ്ത്രക്രിയ; ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടി; കിവി പരമ്പരയിൽ പകരം പരിഗണിക്കുക ഇവരെ

ഇന്ത്യൻ ടീമിന് ഇപ്പോൾ അത് പേടി? സദഗോപൻ രമേശിന്റെ വിമർശനം ചർച്ചയാകുന്നു

ഡൽഹിയിൽ താലിബാൻ പ്രതിനിധി ചുമതലയേറ്റു; പാകിസ്താനെ തള്ളി അഫ്ഗാൻ; നയതന്ത്ര മാറ്റത്തിന്റെ പുതിയ അദ്ധ്യായം!

ഡൽഹിയിൽ താലിബാൻ പ്രതിനിധി ചുമതലയേറ്റു; പാകിസ്താനെ തള്ളി അഫ്ഗാൻ; നയതന്ത്ര മാറ്റത്തിന്റെ പുതിയ അദ്ധ്യായം!

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

മലപ്പുറത്ത് നാടിനെ നടുക്കിയ ക്രൂരത; കാണാതായ 14-കാരിയുടെ മൃതദേഹം കൈകൾ കെട്ടിയിട്ട നിലയിൽ ;16-കാരൻ പിടിയിൽ

ചരിത്രം! മുംബൈയിൽ ചരിത്രം കുറിച്ച് ബിജെപി ; താക്കറെ കുടുംബത്തിന്റെ വിജയ ചരിത്രം അവസാനിപ്പിച്ച് ജനങ്ങൾ ; മുംബൈയ്ക്ക് ഇനി ബിജെപി മേയർ

ചരിത്രം! മുംബൈയിൽ ചരിത്രം കുറിച്ച് ബിജെപി ; താക്കറെ കുടുംബത്തിന്റെ വിജയ ചരിത്രം അവസാനിപ്പിച്ച് ജനങ്ങൾ ; മുംബൈയ്ക്ക് ഇനി ബിജെപി മേയർ

ജനങ്ങൾ പേടിക്കേണ്ട, തോറ്റാലും ഞങ്ങൾ കൂടെയുണ്ടാകും ; മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരണവുമായി സഞ്ജയ് റാവത്ത്

ജനങ്ങൾ പേടിക്കേണ്ട, തോറ്റാലും ഞങ്ങൾ കൂടെയുണ്ടാകും ; മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരണവുമായി സഞ്ജയ് റാവത്ത്

ആ രംഗത്തിന്റെ ആവശ്യമുണ്ടോ എന്ന് നിരന്തരമായി ചോദിച്ചു, നിർബന്ധിച്ചപ്പോൾ മണിക്ക് കിട്ടിയത് കരിയർ ബെസ്റ്റ് സീനുകളിൽ ഒന്ന്: ലാൽ ജോസ്

ആ രംഗത്തിന്റെ ആവശ്യമുണ്ടോ എന്ന് നിരന്തരമായി ചോദിച്ചു, നിർബന്ധിച്ചപ്പോൾ മണിക്ക് കിട്ടിയത് കരിയർ ബെസ്റ്റ് സീനുകളിൽ ഒന്ന്: ലാൽ ജോസ്

അതിർത്തിയിലെ ആ മധുരശബ്ദം; ‘സന്ദേശേ ആത്തേ ഹേ’ പാടി രാജ്യത്തിന്റെ ഹൃദയം കവർന്ന് ബിഎസ്എഫ് ജവാൻ!

അതിർത്തിയിലെ ആ മധുരശബ്ദം; ‘സന്ദേശേ ആത്തേ ഹേ’ പാടി രാജ്യത്തിന്റെ ഹൃദയം കവർന്ന് ബിഎസ്എഫ് ജവാൻ!

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

നിരാശയുടെ നേതാവ്’; രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി; ഭാരതത്തിന്റെ വളർച്ചയിൽ ലോകത്തിന് അത്ഭുതം, ഐഎംഎഫിന്റെ പ്രശംസ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies