Friday, November 21, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

54ൽ നിന്നും 39ലേക്ക് ; ദക്ഷിണേഷ്യയിൽ ഒന്നാമത് ; ട്രാവൽ & ടൂറിസം മേഖലയിൽ വൻ പുരോഗതിയുമായി ഇന്ത്യ ; ഡിജിറ്റൽ, ഓൺലൈൻ സേവനങ്ങൾ സഹായകരമായെന്ന് റിപ്പോർട്ട്

by Brave India Desk
May 26, 2024, 07:59 pm IST
in Special, Article
Share on FacebookTweetWhatsAppTelegram

ആഗോളതലത്തിൽ ട്രാവൽ & ടൂറിസം മേഖലയിൽ വമ്പൻ പുരോഗതിയുമായി കുതിക്കുകയാണ് ഭാരതം. കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് ട്രാവൽ & ടൂറിസം പുരോഗതിയിലെ ആഗോള റാങ്കിങ്ങിൽ 54ആം സ്ഥാനത്തു നിന്നും 39ആം സ്ഥാനത്തേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2024ലെ ട്രാവൽ & ടൂറിസം ഡെവലപ്മെന്റ് ഇൻഡക്സ് വാർഷിക റിപ്പോർട്ടിലാണ് ഇന്ത്യയുടെ ഈ വൻ പുരോഗതിയെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.

റിപ്പോർട്ട് അനുസരിച്ച് ദേശീയ അന്തർദേശീയ വിനോദസഞ്ചാര മേഖലയിൽ ആഗോളതലത്തിൽ 39 ആം സ്ഥാനത്തും ദക്ഷിണേഷ്യയിൽ ഒന്നാം സ്ഥാനത്തുമാണ് ഇന്ത്യ ഉള്ളത്. ടൂറിസം ഇൻഫ്രാസ്ട്രക്ച്ചറിലെ നിക്ഷേപത്തിൽ രാജ്യം വലിയ വർദ്ധനവ് വരുത്തിയത് മേഖലയിലെ പുരോഗതിയുടെ ഒരു അടിസ്ഥാന കാരണമായി കണക്കാക്കപ്പെടുന്നു. അന്തർദേശീയ ടൂറിസം ഭൂപടത്തിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ആണ് ഏറ്റവും ആകർഷണീയമായ ഘടകം. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതും നമ്മുടെ നാടിന്റെ ഈ സമ്പന്നമായ പൈതൃകമാണ്. എന്നാൽ അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളിൽ കൂടി വലിയ വികസനങ്ങൾ സാധ്യമായതോടെ ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവിന്റെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

Stories you may like

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ട്രാവൽ & ടൂറിസം മേഖലയിൽ യുഎസ്, സ്പെയിൻ, ജപ്പാൻ, ഫ്രാൻസ്, ഓസ്ട്രേലിയ, ജർമ്മനി, യു കെ, ചൈന, ഇറ്റലി, സ്വിറ്റ്സർലാൻഡ് എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ളത്. 2021ൽ ആയിരുന്നു മുൻപ് വേൾഡ് ഇക്കണോമിക് ഫോറം വിനോദസഞ്ചാര പുരോഗതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തിറക്കിയിരുന്നത്. കൊവിഡ് മഹാമാരിക്കും റഷ്യ-യുക്രൈൻ യുദ്ധം ആഗോളതലത്തിൽ ഉണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും ശേഷം വീണ്ടും ട്രാവൽ & ടൂറിസം മേഖല ഉയർച്ച പ്രാപിക്കുകയാണ് എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ട്രാവൽ & ടൂറിസം മേഖലയിൽ ഇന്ത്യയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഉണ്ടായ ശ്രദ്ധേയമായ ഒരു മാറ്റം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും ഓൺലൈൻ ബുക്കിംഗ് സേവനങ്ങളുടെയും വലിയ തോതിലുള്ള ഉയർച്ചയാണ്. അന്താരാഷ്ട്ര ടൂറിസ്റ്റുകളെ കൂടുതലായി ആകർഷിക്കാൻ സൗകര്യപ്രദമായ ഈ ഡിജിറ്റൽ ഓൺലൈൻ സേവനങ്ങൾക്ക് കഴിയുന്നുണ്ട്. കൂടാതെ മുൻകാലങ്ങളെ അപേക്ഷിച്ച് പ്രകൃതി, പൈതൃകം എന്നീ മേഖലകളിൽ മാത്രം ഒതുങ്ങി കൂടാതെ ഇന്ത്യൻ ടൂറിസം മേഖല സാഹസിക വിനോദസഞ്ചാരങ്ങൾക്കും ആയുർവേദം, യോഗ എന്നിവ പോലുള്ള വെൽനസ് റിട്രീറ്റുകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നത് അന്തർദേശീയ തലത്തിൽ കൂടുതൽ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നുണ്ട്. പ്രാദേശിക മേഖലകളിൽ വികസിച്ചുവരുന്ന എയർ, റോഡ്, റെയിൽ ശൃംഖലകൾ വഴിയുള്ള മികച്ച കണക്ടിവിറ്റി ഇന്ത്യയിലെ കൂടുതൽ സ്ഥലങ്ങളിൽ പര്യവേഷണം നടത്താനും സഞ്ചാരികളെ പ്രേരിപ്പിക്കുന്നുണ്ട്. ഓരോ വർഷവും ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ വർദ്ധനവ് ട്രാവൽ & ടൂറിസം മേഖലയിൽ വരുംവർഷങ്ങളിലും കൂടുതൽ വളർച്ച പ്രാപിക്കാൻ ഇന്ത്യയെ സഹായിക്കും എന്നുള്ള കാര്യം തീർച്ചയാണ്.

Tags: Indian tourism growthworld economic forumtravel & tourism
Share11TweetSendShare

Latest stories from this section

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

Discussion about this post

Latest News

പത്മകുമാർ ജയിലിൽ: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്മകുമാർ ജയിലിൽ: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

എല്ലാം വ്യാജം….അൽഫലാഹ് യൂണിവേഴ്‌സിറ്റി നിയമവിരുദ്ധമായി സമ്പാദിച്ചത് 425 കോടി

എല്ലാം വ്യാജം….അൽഫലാഹ് യൂണിവേഴ്‌സിറ്റി നിയമവിരുദ്ധമായി സമ്പാദിച്ചത് 425 കോടി

കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സംവരണം വേണം: വേദന തിന്ന് കുടിയൻമാരാകുന്നു; ഗണേഷേട്ടൻ ചെയ്ത് തരും: നടി പ്രിയങ്ക

കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സംവരണം വേണം: വേദന തിന്ന് കുടിയൻമാരാകുന്നു; ഗണേഷേട്ടൻ ചെയ്ത് തരും: നടി പ്രിയങ്ക

മണ്ഡപത്തിൽ വരനൊപ്പം കിടിലൻ ഡാൻസ്; നേരം വെളുത്തപ്പോൾ വധുവിന്റെ സ്ഥാനത്ത് വരണമാല്യം മാത്രം….

മണ്ഡപത്തിൽ വരനൊപ്പം കിടിലൻ ഡാൻസ്; നേരം വെളുത്തപ്പോൾ വധുവിന്റെ സ്ഥാനത്ത് വരണമാല്യം മാത്രം….

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

കൈകൾ ശുദ്ധം,പാർട്ടി ആരെയും സംരക്ഷിക്കില്ല:പത്മകുമാർ കുറ്റാരോപിതൻ മാത്രം; എംവി ഗോവിന്ദൻ

ഇത് സ്വപ്‌നമാണോ?വാക്കുകൾ കിട്ടുന്നില്ല; അയ്യപ്പദർശനത്തിൽ മനംനിറഞ്ഞ് ലോക്‌നാഥ് ബെഹ്‌റയുടെ പത്‌നി

ഇത് സ്വപ്‌നമാണോ?വാക്കുകൾ കിട്ടുന്നില്ല; അയ്യപ്പദർശനത്തിൽ മനംനിറഞ്ഞ് ലോക്‌നാഥ് ബെഹ്‌റയുടെ പത്‌നി

മാദ്ധ്യമസ്ഥാപനത്തിൽ ആയുധങ്ങളെന്തിന്? കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ റെയ്ഡ്: തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു..

മാദ്ധ്യമസ്ഥാപനത്തിൽ ആയുധങ്ങളെന്തിന്? കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ റെയ്ഡ്: തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു..

ഷർജീൽ ഇമാം ലക്ഷ്യമിട്ടത് ഭരണമാറ്റം: ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം: ഡൽഹി പോലീസ്

ഷർജീൽ ഇമാം ലക്ഷ്യമിട്ടത് ഭരണമാറ്റം: ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം: ഡൽഹി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies