തിരുവനന്തപുരം: സിപിഎം സംസ്ഥന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി ജിതിൻ ജേക്കബ്. ഇസ്ലാമിക തീവ്രവാദി സംഘടനയായ സമസ്തയുടെ മറ്റൊരു നാവായി സിപിഎം സംസ്ഥാന സെക്രട്ടറി മാറി. എന്തുകൊണ്ടാണ് ക്രിസ്ത്യൻ, ഈഴവ വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകുന്നത് എന്നത് സാമാന്യ ബോധം ഉള്ളവർക്ക് മനസിലാകുമെന്നും ജിതിൻ ജേക്കബ് ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎമ്മിനെ പൂർണമായും ഇസ്ലാമിസ്റ്റുകൾ വിഴുങ്ങി എന്നത് പാർട്ടി സെക്രട്ടറി മനസിലാക്കാത്തത് ആണോ അതോ മനസിലായിട്ടും പൊട്ടനായിട്ട് അഭിനയിക്കുക ആണോ..? സിപിഎമ്മിന്റെ ഇരട്ടത്താപ്പുകളും, തീവ്രവാദ സംഘടനകളോടുള്ള വിധേയത്വവുമെല്ലാം ജനങ്ങൾക്ക് പെട്ടെന്ന് മനസിലാകും. എല്ലാവരെയും എല്ലാക്കാലത്തും മണ്ടന്മാരാക്കാൻ പറ്റില്ലെന്ന് ഗോവിന്ദനും കൂട്ടരും മനസിലാക്കിയാൽ നല്ലതെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇത്രയും പരിഹാസ്യനായ ഒരു പാർട്ടി സെക്രട്ടറിയെ കേരളം കണ്ടിട്ടില്ല..
തിരഞ്ഞെടുപ്പിൽ തോറ്റു തുന്നം പാടിയതിന്റെ പേരിൽ ക്രിസ്ത്യൻ വിഭാഗങ്ങളെയും, ഈഴവ സമുദായത്തെയും ചീത്തവിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നു. ഇസ്ലാമിക തീവ്രവാദി സംഘടനയായ സമസ്തയുടെ മറ്റൊരു നാവായി സിപിഎം സംസ്ഥാന സെക്രട്ടറി മാറി.
തിരഞ്ഞെടുപ്പിൽ ഇടത് പക്ഷം എന്തുകൊണ്ട് തോറ്റു എന്നത് ആളില്ലാ പാർട്ടി ആയ സിപിഐ വരെ കൃത്യമായി പറഞ്ഞു. എന്തുകൊണ്ടാണ് ക്രിസ്ത്യൻ, ഈഴവ വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകുന്നത് എന്നത് സാമാന്യ ബോധം ഉള്ളവർക്ക് മനസിലാകും.
സിപിഎംനെ പൂർണമായും ഇസ്ലാമിസ്റ്റുകൾ വിഴുങ്ങി എന്നത് പാർട്ടി സെക്രട്ടറി മനസിലാക്കാത്തത് ആണോ അതോ മനസിലായിട്ടും പൊട്ടനായിട്ട് അഭിനയിക്കുക ആണോ..?
അള്ളാഹു അക്ബർ വിളികളോടെ സ്ത്രീകളെ പീഡിപ്പിച്ചു കൊല്ലുന്ന, കുഞ്ഞുങ്ങളെ കഴുത്ത് അറത്ത് കൊല്ലുന്ന ആഗോള ഇസ്ലാമിക തീവ്രവാദ സംഘടനകൾക്ക് പരസ്യ പിന്തുണ കൊടുത്ത് കേരളത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്ന സിപിഎം നെ ഇവിടുത്തെ ക്രിസ്ത്യാനികളും, ഹിന്ദുക്കളും ഇനിയും വിശ്വസിക്കും എന്നാണോ കരുതിയത്?
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മുസ്ലിം രാജ്യങ്ങളിലെ മുസ്ലിങ്ങൾക്ക് ഇന്ത്യ പൗരത്വം കൊടുക്കണം എന്ന് പറഞ്ഞ് കേരളത്തിലെ തെരുവുകളിൽ കലാപ സമാനമായ കോപ്രായങ്ങൾ കാണിച്ച സിപിഎം നെ മതേതര രാഷ്ട്രീയ പാർട്ടി ആയി ക്രിസ്ത്യാനികളും, ഹിന്ദുക്കളും ഇനിയും കാണും എന്ന് കരുതിയോ..?
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മുസ്ലിം രാജ്യങ്ങളിലെ മുസ്ലിങ്ങളെ ഇന്ത്യയിൽ കയറ്റി, യൂറോപ്പ് ഇപ്പോൾ അനുഭവിക്കുന്നത് പോലത്തെ സാഹചര്യം ഇന്ത്യയിൽ സൃഷ്ടിക്കുക ആയിരുന്നു സിപിഎം ന്റെ ലക്ഷ്യം എന്ന് ആർക്കാണ് അറിയാത്തത്..?
കേരളത്തിലെ ഹിന്ദുക്കളും, ക്രിസ്ത്യാനികളും എന്തുകൊണ്ട് ബിജെപിയിലേക്ക് അടുക്കുന്നു എന്നതിന്റെ കാരണം പകൽ പോലെ വ്യക്തം ആയിട്ടും, അത് ചർച്ച പോലും ചെയ്യാൻ നട്ടെല്ല് ഇല്ലാതെ ക്രിസ്ത്യൻ സമൂഹത്തെയും, ഈഴവ സമുദായ അംഗങ്ങളെയും ഭീഷണിപ്പെടുത്തി കൂടെ നിർത്താൻ ആണ് സിപിഎം എന്ന ഇസ്ലാമിക ഭീകരതയെ പിന്തുണയ്ക്കുന്ന പാർട്ടിയുടെ ശ്രമം.
സിപിഎം ന്റെ അണികൾ പോലും ബിജെപിക്ക് വോട്ട് ചെയ്യുന്നു എങ്കിൽ അതിന്റെ കാരണം അവർ പാർട്ടിയിൽ നേരിടുന്ന വിവേചനവും, പാർട്ടിയെ പൂർണമായി ഇസ്ലാമിസ്റ്റുകൾ വിഴുങ്ങിയതിനോടുള്ള പ്രതിഷേധവുമാണ്.
നിങ്ങളുടെ സ്ഥിരം ഭീഷണി ഇനി വേവില്ല. സോഷ്യൽ മീഡിയ വന്നത് പാർട്ടിക്ക് തിരിച്ചടി ആയി എന്ന് പാർട്ടി സെക്രട്ടറിമാർ തന്നെ പറയുന്നു. പഞ്ചായത്ത് പൈപ്പിൽ വെള്ളം വരാത്തതിന്റെ പിന്നിൽ അമേരിക്ക ആണെന്ന് പാർട്ടി നേതാവ് പറഞ്ഞാൽ അത് വിശ്വസിച്ച് അമേരിക്ക തുലയട്ടെ എന്ന് പോസ്റ്റ് ഓഫീസിന്റെ മുന്നിൽ മുദ്രാവാക്യം വിളിക്കാൻ പണ്ട് 1000 പേരെ പാർട്ടിക്ക് കിട്ടുമായിരുന്നു എങ്കിൽ ഇന്ന് 50 മണ്ടന്മാരെ പോലും കിട്ടാത്ത സാഹചര്യം ആണ്.
പാർട്ടി ഗ്രാമങ്ങളിലെ പെൺകുട്ടികൾ പോലും ഇപ്പോൾ ധൈര്യപൂർവ്വം പ്രതികരിക്കാൻ മുന്നോട്ടു വരുന്നു.
കാലിനടിയിലെ മണ്ണ് ഒലിച്ച് പോകാൻ തുടങ്ങിയിട്ടും അത് മനസ്സിലാക്കാതെ ഇപ്പോഴും വിഡ്ഢിവേഷം കെട്ടുകയാണ് സിപിഎം.
ബിജെപിക്ക് കേരളത്തിൽ വോട്ട് കൂടുന്നത് കേരളത്തിലെ ബിജെപിയുടെ പ്രവർത്തനം കൊണ്ടോ, സംഘടന പ്രവർത്തനത്തിന്റെ മികവ് കൊണ്ടോ അല്ല, മറിച്ച് നരേന്ദ്ര മോദിയുടെ പ്രവർത്തന മികവിനുള്ള ജനങ്ങളുടെ അംഗീകാരവും, ഇസ്ലാമിക ഭീകരവാദത്തിന് സിപിഎം ഉം, കോൺഗ്രസ്സും നൽകുന്ന പരസ്യ പിന്തുണയോടുള്ള സാധാരണ ജനങ്ങളുടെ പ്രതിഷേധവും ആണ്.
കേരളത്തിൽ ബിജെപിയുടെ സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുകയും, ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുകയും ചെയ്താൽ സിപിഎം ബംഗാളിലെ പോലെ, ത്രിപുരയിലെ പോലെ ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ തകർന്നടിയും എന്നുറപ്പാണ്.
കോൺഗ്രസിൽ നിന്ന് നേതാക്കന്മാർ ആണ് ബിജെപിയിലേക്ക് എത്തുന്നത് എങ്കിൽ സിപിഎം ൽ നിന്ന് അണികൾ ആണ് എന്നതാണ് വ്യത്യാസം.
ഞങ്ങളെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചു എന്ന് പറഞ്ഞ് ക്രിസ്ത്യൻ വിഭാഗത്തിന് നേരെയും, ഈഴവ സമുദായത്തിന്റെ നേരെയും ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിൽ ഉള്ള സിപിഎം എല്ലാ രീതിയിലുള്ള അക്രമണവും അഴിച്ചു വിടും എന്നറിയാം.
പക്ഷെ കാലം മാറി. ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്. നിങ്ങളുടെ ഇരട്ടത്താപ്പുകളും, തീവ്രവാദ സംഘടനകളോടുള്ള വിധേയത്വവും എല്ലാം ജനങ്ങൾക്ക് പെട്ടെന്ന് മനസിലാകും. എല്ലാരേയും എല്ലാക്കാലത്തും മണ്ടന്മാർ ആക്കാൻ പറ്റില്ല എന്ന് ഗോവിന്ദനും കൂട്ടരും മനസിലാക്കിയാൽ നല്ലത്.
Discussion about this post