കാസർകോട്: പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. കാറിന്റെ എക്‌സ്‌കോർട്ട് വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.
കാസർകോട് പള്ളിക്കരയിൽ ഇന്ന് അഞ്ചരയോടെയായിരുന്നു അപകടം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനായി പോകുകയായിരുന്നു വിഡി സതീശൻ. പോലീസ് എക്‌സ്‌കോർട്ട് വാഹനം ബ്രേക്ക് പിടിച്ചപ്പോൾ അദ്ദേഹം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഇതിലിടിക്കുകയായിരുന്നു.












