Tuesday, November 18, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

‘പ്ലസ് ടു പിള്ളേരുടെ ഇടി കണ്ടിട്ടുണ്ടോടാ !’ ഇടി ഇടിയോടിടിയുമായി ‘ഇടിയൻ ചന്തു’വിൻ്റെ ഇടിവെട്ട് ടീസർ

by Brave India Desk
Jul 7, 2024, 07:15 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

ആക്ഷൻ വിസ്മയം പീറ്റർ ഹെയ്‌ൻ ഒരുക്കിയ അതിഗംഭീര സംഘട്ടന രംഗങ്ങളുമായി ‘ഇടിയൻ ചന്തു’വിൻ്റെ ഇടിവെട്ട് ടീസർ പുറത്തിറങ്ങി. ആക്ഷനോടൊപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളുമായി എത്തുന്ന സിനിമയുടെ റിലീസ് ഈ മാസം 19നാണ്.

Stories you may like

വെള്ളക്കാരായ സ്ത്രീകൾ ഇപ്പോൾ ഇങ്ങോട്ട് വന്ന് ഹായ് പറയും: ഇന്ത്യൻ പുരുഷന്മാരോടുള്ള മനോഭാവമേ മാറി:നടൻ മാധവൻ

14 വർഷത്തെ കാത്തിരിപ്പ്…വാപ്പയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ

വിഷ്ണു ഉണ്ണികൃഷ്‌ണൻ നായകനായെത്തുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷൻ പാക്ക്ഡ് എന്‍റർറ്റൈനറായാണ് എത്തുന്നത്. വിഷ്ണുവും കിച്ചു ടെല്ലസും തമ്മിലുള്ള തീപ്പൊരി ഇടിയാണ് ടീസറിലുള്ളത്. ‘ദി സ്റ്റുഡൻ്റ്സ് വാർ’ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചേരുവകൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടുവളർന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായി വളരുന്നു. അങ്ങനെ ഇടിയൻ ചന്ദ്രന്‍റെ മകന് നാട്ടുകാർ ആ വട്ടപ്പേര് തന്നെ ചാർത്തിക്കൊടുത്തു “ഇടിയൻ ചന്തു”. ചന്തുവിന്‍റെ ഇടിയൻ സ്വഭാവം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഓരോ ദിവസവും കൂടിക്കൊണ്ടിരുന്നു. ആ സ്വഭാവം തൽക്കാലം മാറ്റിവെച്ച് പ്ലസ് ടു എങ്ങനെയെങ്കിലും പാസായി അച്ഛന്‍റെ ജോലി വാങ്ങിച്ചെടുക്കാനായി, അമ്മ വീടിനടുത്തുള്ള സ്കൂളിൽ ചന്തു പഠിക്കാൻ ചെല്ലുന്നതിന് ശേഷമുള്ള പ്രശ്നങ്ങളും അതെ തുടർന്ന് ഉണ്ടാകുന്ന പ്രതിസന്ധികളും ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ചിത്രത്തിൽ സലിംകുമാറും മകൻ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നു. അതോടൊപ്പം ലാലു അലക്സ്, ജോണി ആന്‍റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങിയ വൻ താരനിരയും ഒന്നിക്കുന്നു. ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഹാപ്പി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബൈർ, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്നാണ് നിര്‍മ്മിക്കുന്നത്.

സിനിമയുടെ പിന്നണി പ്രവർത്തകരും പ്രഗത്ഭർ ആണ്. ആക്ഷൻ കോറിയോഗ്രാഫർ: പീറ്റർ ഹെയിൻ, എഡിറ്റർ: വി . സാജൻ , ഛായാഗ്രഹണം: വിഘ്‌നേഷ് വാസു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിരൺ മഹാജൻ, പ്രൊജക്റ്റ്‌ ഡിസൈനർ: റാഫി കണ്ണാടിപ്പറമ്പ, പശ്ചാത്തല സംഗീതം: ദീപക് ദേവ്, സംഗീതം: അരവിന്ദ് ആർ വാര്യർ, മിൻഷാദ് സാറ, ആർ‍ട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, ദിലീപ് നാഥ്, ഗാനരചന: ശബരീഷ് വർമ്മ, സന്തോഷ് വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പൗലോസ് കരുമറ്റം, സക്കീർ ഹുസൈൻ, അസോസിയേറ്റ് റൈറ്റർ: ബിനു എ. എസ്, മേക്കപ്പ്: അർഷാദ് വർക്കല, സൗണ്ട് ഡിസൈൻ: ഡാൻ ജോ, സൗണ്ട് എഡിറ്റ് ആൻഡ് ഡിസൈൻ: അരുൺ വർമ്മ, കോസ്റ്റ്യും: റാഫി കണ്ണാടിപ്പറമ്പ, വിഎഫ്എക്സ് ഡയറക്ടർ: നിധിൻ നടുവത്തൂർ, കളറിസ്റ്റ്: രമേഷ് സി പി, അസോ.ഡയറക്ടർ: സലീഷ് കരിക്കൻ, സ്റ്റിൽസ്: സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, വിതരണം : ഹാപ്പി പ്രൊഡക്ഷൻസ് ത്രൂ കാസ്, കലാസംഘം & റൈറ്റ് റിലീസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

Tags: vishnu unnikrishnanidiyan chanthu movie
Share1TweetSendShare

Latest stories from this section

ലാലിനോട് ഒരു പൂവ് ചോദിച്ചു, അയാൾ തന്നത് പൂക്കാലം; ഞെട്ടിച്ച മോഹൻലാൽ അഭിനയത്തെക്കുറിച്ച് ഫാസിൽ

ലാലിനോട് ഒരു പൂവ് ചോദിച്ചു, അയാൾ തന്നത് പൂക്കാലം; ഞെട്ടിച്ച മോഹൻലാൽ അഭിനയത്തെക്കുറിച്ച് ഫാസിൽ

നടൻ അഭിനയ് അന്തരിച്ചു ; തമിഴിലും മലയാളത്തിലും ശ്രദ്ധ നേടിയ താരം; കരൾ രോഗത്തെ തുടർന്ന് നടത്തിയത് നീണ്ട പോരാട്ടം

നടൻ അഭിനയ് അന്തരിച്ചു ; തമിഴിലും മലയാളത്തിലും ശ്രദ്ധ നേടിയ താരം; കരൾ രോഗത്തെ തുടർന്ന് നടത്തിയത് നീണ്ട പോരാട്ടം

അന്ന് ശബ്ദത്തിന്റെയും ഉച്ചാരണത്തിന്റെയും പേരിൽ പരിഹസിക്കപ്പെട്ടു,ഇന്ന് മെറ്റ എഐയുടെ ശബ്ദമായി മാറി ദീപിക പദുക്കോൺ

അന്ന് ശബ്ദത്തിന്റെയും ഉച്ചാരണത്തിന്റെയും പേരിൽ പരിഹസിക്കപ്പെട്ടു,ഇന്ന് മെറ്റ എഐയുടെ ശബ്ദമായി മാറി ദീപിക പദുക്കോൺ

ഞാനൊക്കെ ഭയന്നിരുന്നപ്പോൾ ലാൽ വളരെ എളുപ്പത്തിൽ ആ രംഗം ചെയ്തു, അന്നേ അയാൾ കാണിച്ച ഡെഡിക്കേഷൻ അസാധ്യമായിരുന്നു: ശങ്കർ

ഞാനൊക്കെ ഭയന്നിരുന്നപ്പോൾ ലാൽ വളരെ എളുപ്പത്തിൽ ആ രംഗം ചെയ്തു, അന്നേ അയാൾ കാണിച്ച ഡെഡിക്കേഷൻ അസാധ്യമായിരുന്നു: ശങ്കർ

Discussion about this post

Latest News

‘ഇന്ത്യ ഇപ്പോൾ ലോകത്തിനു മുൻപിൽ വളർന്നുവരുന്ന ഒരു മാതൃക’ ; വീണ്ടും മോദിയെ പ്രശംസിച്ച് ശശി തരൂർ

‘ഇന്ത്യ ഇപ്പോൾ ലോകത്തിനു മുൻപിൽ വളർന്നുവരുന്ന ഒരു മാതൃക’ ; വീണ്ടും മോദിയെ പ്രശംസിച്ച് ശശി തരൂർ

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

പതിനഞ്ചുകാരനെ ഭീകര സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചു : മാതാവിനും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി

ഞാനൊരു നരേന്ദ്രമോദി ഫാൻ:ബിജെപി അംഗത്വം സ്വീകരിച്ച്; നടി ഊർമിള ഉണ്ണി

ഞാനൊരു നരേന്ദ്രമോദി ഫാൻ:ബിജെപി അംഗത്വം സ്വീകരിച്ച്; നടി ഊർമിള ഉണ്ണി

‘ഡ്യൂട്ടി-ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പ് അവസാന മത്സരമായിരിക്കും’; വിരമിക്കൽ വാർത്തകളോട് പ്രതികരിച്ച് സാനിയ മിർസ

ഞാൻ അണ്ഡം ശീതീകരിച്ച് വച്ചിട്ടുണ്ട്,​ മറ്റൊരു കുട്ടി വേണമെന്നുണ്ടെങ്കിൽ….: സാനിയ മിർസ

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

വീണ്ടും ന്യൂനമർദ്ദം വരുന്നുണ്ടേ..വിവിധ ജില്ലകളിൽ അലർട്ട്…

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

മുത്തച്ഛന്റെയും മുത്തശിയുടെയും അടുത്തിരുന്നു’; നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച് അമ്മ

തിരുപ്പതി, വൈഷ്‌ണോ ദേവി ക്ഷേത്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നത് കണ്ട് പഠിക്കണം  ശബരിമലയില്‍  ക്രമീകരണങ്ങള്‍ ഒരുക്കുന്നവര്‍ ;സുപ്രീംകോടതി

അയ്യപ്പഭക്തർക്ക് ആശ്വാസം;കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ഗറില്ലാ ആക്രമണങ്ങളിൽ വിദഗ്ധൻ:രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരൻ:ആരാണ് മാദ്‍വി ഹിദ്മ

ഗറില്ലാ ആക്രമണങ്ങളിൽ വിദഗ്ധൻ:രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരൻ:ആരാണ് മാദ്‍വി ഹിദ്മ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies