ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് അംഗീകാരം വാങ്ങാൻ പാർലമെന്റിലെത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ദഹി ചീനി നൽകിയാണ് രാഷ്ട്രപതി ധനമന്ത്രിയെ വരവേറ്റത്. തൈരും ശർക്കാരയും ചേർത്തുണ്ടാക്കുന്ന മധുരപലഹാരമാണ് ദഹി ചീനി. വിശേഷ ദിവസങ്ങളിൽ ദഹി ചീനി കഴിക്കുന്നത് ഭാഗ്യവും ഐശ്വര്യവും കൊണ്ടു വരുമെന്നാണ് വിശ്വാസം.
Discussion about this post