Monday, December 29, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

സാംസ്‌ക്കാരിക ഭാരതം എപ്പോഴും ഒന്നായിരുന്നു ; ഭാരത സംസ്ക്കാരത്തിന്റെ ദീർഘവീക്ഷണം നൽകിയ ഇൻഡോളജി പഠനത്തെക്കുറിച്ച് രചന നാരായണൻകുട്ടി

by Brave India Desk
Aug 16, 2024, 09:27 am IST
in Entertainment
data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

Share on FacebookTweetWhatsAppTelegram

ഭാരത സംസ്ക്കാരത്തിന്റെ ദീർഘ വീക്ഷണത്തെ ഉള്ളിലേക്ക് ആഴത്തിൽ പടർത്താൻ ഉള്ള ഒരു വേദി ആയി മാറിയത് ഇൻഡോളജി പഠനം ആണെന്ന് നടി രചന നാരായണൻകുട്ടി. നാലു വർഷങ്ങൾക്കു മുൻപ് ബംഗളൂരുവിലെ രേവ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് രചന ഇൻഡോളജി ഡിപ്ലോമ പൂർത്തിയാക്കിയത്. നമ്മുടെ പ്രാചീന സംസ്ക്കാരങ്ങൾ എത്രമാത്രം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് ഈ പഠനകാലത്ത് ആണെന്ന് രചന പറയുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രചന നാരായണൻകുട്ടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

രചന നാരായണൻകുട്ടി പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

Stories you may like

ഇന്നത്തെ പല യുവാക്കൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ആ ഡയലോഗ്, നിമിഷ നേരം കൊണ്ട് പറഞ്ഞത് അനേകം പേരുടെ ജീവിതം; ദാസൻ നമ്മൾ തന്നെയല്ലേ

മോഹൻലാലിൻറെ ഒറ്റ വാക്ക്, അതോടെ അരമനസുമായി ഇരുന്ന എല്ലാവരും ചാർജായി: ബ്ലെസി

അങ്ങനെ ഒരു സ്വാതന്ത്ര്യ ദിനം കൂടി. …

കഴിഞ്ഞ 4 വർഷങ്ങൾക്ക് മുമ്പാണ് ബാംഗ്ലൂർ Reva University ൽ ഞാൻ Indology ഡിപ്ലോമയ്ക്ക് ചേർന്നത്. Course പൂർത്തിയായിട്ട് ഇപ്പോൾ 3 വർഷം. ഭാരത സംസ്ക്കാരത്തെ കൂടുതൽ അടുത്തറിയാനും ഞാൻ പരിചയിക്കുന്ന കലയിലേക്ക് അത് പ്രതിഫലിപ്പിക്കാനും ഉള്ള ഒരു പഠനം ആയി ആണ് തുടങ്ങിയത് എന്നാൽ രണ്ടു Semester കളിലായി ഉള്ള ആ പഠനം ഭാരത സംസ്ക്കാരത്തിന്റെ ഒരു ദീർഘ വീക്ഷണത്തെ എന്നിലേക്ക് ആഴത്തിൽ പടർത്താൻ ഉള്ള ഒരു വേദി ആയി മാറുകയായിരുന്നു. വിഭജനത്തിന് മുമ്പുള്ള ഭാരതത്തെ കൂടുതൽ അറിഞ്ഞതും സ്നേഹിച്ചു തുടങ്ങിയതും അപ്പോഴാണ്. ഒരിക്കൽ വളരെ ഊർജ്ജസ്വലവും അഭിവൃദ്ധി കൈവരിച്ചിരുന്നതും എന്നാൽ പിന്നീട് വിഭജിക്കപ്പെട്ടതുമായ ഗാന്ധാരവും (ഇപ്പോഴത്തെ അഫ്ഗാൻ), വങ്കവും (ഇപ്പോഴത്തെ ബംഗ്ലാദേശ് ), സിന്ധും (ഇപ്പോഴത്തെ പാകിസ്ഥാൻ ) ചരിത്ര സംഭവങ്ങൾ അടിച്ചേല്പിച്ച ഭൂപടത്തിലെ വെറും അതിർത്തി രേഖകൾ മാത്രമാണെന്ന് എന്നെ ആ പഠനം എപ്പോഴും ഓർമിപ്പിക്കുന്നു. ഇന്ന് ഞാൻ അവർക്കു സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമ്മുടെ പ്രാചീന സംസ്ക്കാരങ്ങൾ എത്രമാത്രം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും സാംസ്‌ക്കാരിക ഭാരതം എപ്പോഴും ഒന്നായിരുന്നു എന്നുള്ളതും എത്ര സത്യം അല്ലെ!

ഈ ചിന്തകൾ എന്നെ പലപ്പോഴും വടക്കാഞ്ചേരി വ്യാസ NSS college ലെ English Literature class ൽ കൊണ്ട് ചെന്ന് നിർത്താറുണ്ട്. കവിത ടീച്ചർ പഠിപ്പിച്ച R K Narayan ന്റെ The Guide എന്ന നോവലിൽ. ഭാരതീയ -പശ്ചാത്യ സംസ്ക്കാരങ്ങൾ juxtapose ചെയ്തുകൊണ്ട് tourist guide ആയ രാജു spiritual guide ആയി മാറിയ കഥ. റോസി നളിനി ആയി മാറി ഭരതനാട്യം എന്ന കലയെ ഉപാസിച്ചു കൊണ്ട് സംസ്ക്കാരത്തെ uphold ചെയ്യാൻ ശ്രമിക്കുന്ന കഥ. The Guide എനിക്കെന്നും ഒരു Guide ആയിട്ടുണ്ട്, കാരണം, നോവൽ അവസാനിക്കുന്നത് അത്യന്തികമായ സ്വാതന്ത്ര്യത്തെ – മനസ്സിന്റേയും ആത്മാവിന്റേയും സ്വാതന്ത്ര്യത്തെ -പ്രതീകം ആക്കികൊണ്ടാണ്. സമൂഹത്തിന്റെ പ്രതീക്ഷകളേയും വ്യക്തിപരമായ പരിമിതികളേയും കാറ്റിൽ പറത്തിക്കൊണ്ടുള്ള ആത്യന്തികമായ ആ സ്വാതന്ത്ര്യം!

ഇന്ന്, മറ്റൊരു സ്വാതന്ത്ര്യ ദിനാഘോഷം കൂടി കഴിഞ്ഞു നിൽക്കുമ്പോൾ, സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾ, ഒരു കൊളോണിയൽ ഭരണത്തിന്റെ ഒഴിഞ്ഞുപോക്കല്ല, മറിച്ച് നമുക്ക് ചുറ്റും നാം നിർമ്മിച്ച മാനസികവും വൈകാരികവുമായ അതിർത്തികളിൽ നിന്നുള്ള മോചനമായാണ് ഞാൻ അതിനെ കാണുന്നത്.

എന്റെ Indology പഠനവും literature class ഉം ഇവിടെ പറയാൻ കാരണം, അതിൽ നിന്നൊക്കെ എനിക്ക് കിട്ടിയ അനുഭവങ്ങൾ വളരെ ശക്തമായ ഒരു സത്യത്തെ വിളിച്ചോതുന്നതാണ് – വസുധൈവ കുടുംബകം! ഈ ലോകം മുഴുവൻ എന്റെ കുടുംബം ആണെന്ന് ഭാരത സംസ്ക്കാരം നമ്മുക്ക് പഠിപ്പിച്ചു തരുമ്പോൾ ഈ ലോകത്തിലെ ഓരോ സംസ്ക്കാരവും, പാരമ്പര്യവും, വ്യക്തിയും വിലമതിക്കുന്ന ഒരു global community യെ ചേർത്തുപിടിച്ചു കൊണ്ട് എല്ലാ പരിമിതികൾക്കുമപ്പുറം ഉയരാൻ നമ്മുടെ മനസ്സിനും ആത്മാവിനും(ഉള്ളവർക്ക്) സാധിക്കട്ടെ! ആഘോഷിക്കേണ്ട യഥാർത്ഥ സ്വാതന്ത്ര്യവും ഇത് തന്നെയല്ലേ? ! എന്നൊരു ചിന്ത.

സ്നേഹം
രചന നാരായണൻകുട്ടി

Tags: rachana narayanankuttiindology
Share1TweetSendShare

Latest stories from this section

ഈഗോയില്ലാത്ത നടനാണ് മോഹൻലാൽ, അതാണ് ആയാലും മറ്റ് സൂപ്പർസ്റ്റാർസും തമ്മിലുള്ള വ്യത്യാസം: മുകേഷ്

ഈഗോയില്ലാത്ത നടനാണ് മോഹൻലാൽ, അതാണ് ആയാലും മറ്റ് സൂപ്പർസ്റ്റാർസും തമ്മിലുള്ള വ്യത്യാസം: മുകേഷ്

നിങ്ങൾ കണ്ട് രോമാഞ്ചം അടിച്ച ഇൻട്രോയുടെ പിന്നിലുള്ള കഥ വേറെയാണ്, ലാലിനെ വെച്ച് അങ്ങനെ ഒരു റിസ്ക്ക് എടുത്തിരുന്നെങ്കിൽ പണി പാളുമായിരുന്നു: ഷാജി കൈലാസ്

നിങ്ങൾ കണ്ട് രോമാഞ്ചം അടിച്ച ഇൻട്രോയുടെ പിന്നിലുള്ള കഥ വേറെയാണ്, ലാലിനെ വെച്ച് അങ്ങനെ ഒരു റിസ്ക്ക് എടുത്തിരുന്നെങ്കിൽ പണി പാളുമായിരുന്നു: ഷാജി കൈലാസ്

ആ പേടിക്കുള്ള മീനയുടെ ഉത്തരം ലാലേട്ടൻ നൽകിയത് ഒരൊറ്റ എക്സ്പ്രെഷനിലൂടെ, അതാണ് മോഹൻലാൽ എന്ന പ്രതിഭ: ജീത്തു ജോസഫ്

ആ പേടിക്കുള്ള മീനയുടെ ഉത്തരം ലാലേട്ടൻ നൽകിയത് ഒരൊറ്റ എക്സ്പ്രെഷനിലൂടെ, അതാണ് മോഹൻലാൽ എന്ന പ്രതിഭ: ജീത്തു ജോസഫ്

മോഹൻലാലിന് പകരം മറ്റൊരു നടൻ ആണെങ്കിൽ അത്തത്തിൽ ഒരു ക്ലൈമാക്സ് ഞാൻ എടുക്കില്ല, അയാളുടെ റേഞ്ച് അറിയുന്നത് കൊണ്ട് ആ റിസ്ക്ക് എടുത്തു: സിബി മലയിൽ

മോഹൻലാലിന് പകരം മറ്റൊരു നടൻ ആണെങ്കിൽ അത്തത്തിൽ ഒരു ക്ലൈമാക്സ് ഞാൻ എടുക്കില്ല, അയാളുടെ റേഞ്ച് അറിയുന്നത് കൊണ്ട് ആ റിസ്ക്ക് എടുത്തു: സിബി മലയിൽ

Discussion about this post

Latest News

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

വിദേശ മിഠായികളോട് പൊരുതി ജയിച്ച ഇന്ത്യൻ റെയിൻബോ കാൻഡി;എനിക്ക് ചുവപ്പ് മതി, നിനക്ക് പച്ച തരാം’ – ഈ ഡയലോഗ് പറയാത്തവരുണ്ടോ?

വിദേശ മിഠായികളോട് പൊരുതി ജയിച്ച ഇന്ത്യൻ റെയിൻബോ കാൻഡി;എനിക്ക് ചുവപ്പ് മതി, നിനക്ക് പച്ച തരാം’ – ഈ ഡയലോഗ് പറയാത്തവരുണ്ടോ?

പാപ്പരായി ലേലത്തിന് വെച്ചു,”മൂന്ന് തവണ കാെക്ക കോള പുച്ഛിച്ചു തള്ളി;ലെയ്‌സ് മുതൽ കുർക്കുറെ വരെ നീളുന്ന പെപ്സിയുടെ  സാമ്രാജ്യം

പാപ്പരായി ലേലത്തിന് വെച്ചു,”മൂന്ന് തവണ കാെക്ക കോള പുച്ഛിച്ചു തള്ളി;ലെയ്‌സ് മുതൽ കുർക്കുറെ വരെ നീളുന്ന പെപ്സിയുടെ  സാമ്രാജ്യം

യുദ്ധക്കളത്തിൽ മുറിവേറ്റ പട്ടാളക്കാരന്റെ വേദനയിൽ നിന്നുണ്ടായ അത്ഭുത പാനീയം; കൊക്ക കോള-നാവിലലിയുന്ന ഒരു മധുര വികാരം

യുദ്ധക്കളത്തിൽ മുറിവേറ്റ പട്ടാളക്കാരന്റെ വേദനയിൽ നിന്നുണ്ടായ അത്ഭുത പാനീയം; കൊക്ക കോള-നാവിലലിയുന്ന ഒരു മധുര വികാരം

ഇന്ത്യൻ ജേഴ്സി അണിഞ്ഞു, ദേശീയ പതാക പുതച്ചു; പാക് കബഡി താരത്തിന് ആജീവനാന്ത വിലക്ക്

ഇന്ത്യൻ ജേഴ്സി അണിഞ്ഞു, ദേശീയ പതാക പുതച്ചു; പാക് കബഡി താരത്തിന് ആജീവനാന്ത വിലക്ക്

ഇന്നത്തെ പല യുവാക്കൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ആ ഡയലോഗ്, നിമിഷ നേരം കൊണ്ട് പറഞ്ഞത് അനേകം പേരുടെ ജീവിതം; ദാസൻ നമ്മൾ തന്നെയല്ലേ

ഇന്നത്തെ പല യുവാക്കൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ആ ഡയലോഗ്, നിമിഷ നേരം കൊണ്ട് പറഞ്ഞത് അനേകം പേരുടെ ജീവിതം; ദാസൻ നമ്മൾ തന്നെയല്ലേ

ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു; ‘ഒറ്റപ്പെട്ട സംഭവമെന്ന്’ പറഞ്ഞ് കൈകഴുകി ബംഗ്ലാദേശ് ഭരണകൂടം

ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു; ‘ഒറ്റപ്പെട്ട സംഭവമെന്ന്’ പറഞ്ഞ് കൈകഴുകി ബംഗ്ലാദേശ് ഭരണകൂടം

ഫൈറ്റർ ജെറ്റ് പറത്തി എഐ പരീക്ഷണം; ഒന്നരക്കോടി നക്ഷത്രങ്ങളെ കണ്ടെത്തി 13-കാരൻ; മിടുക്കനെ തേടി നാസയുടെ ജോലി വാഗ്ദാനം!

ഫൈറ്റർ ജെറ്റ് പറത്തി എഐ പരീക്ഷണം; ഒന്നരക്കോടി നക്ഷത്രങ്ങളെ കണ്ടെത്തി 13-കാരൻ; മിടുക്കനെ തേടി നാസയുടെ ജോലി വാഗ്ദാനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies