ഒരു പണിയും എടുക്കാതെ, കോടികൾ സമ്പാദിക്കുക എന്നത് പലരും സ്വപ്‌നം കാണുന്ന കാര്യമാണ്. അതും പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയിൽ ജോലി ചെയ്തുകൊണ്ട്. ആമസോണിലെ ഉദേ്യാഗസ്ഥനാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
പണിയൊന്നും എടുക്കാതെ, പണം സമ്പാദിക്കാനാണ് താൻ ആമസോണിൽ ജോലിക്ക് കയറിയതെന്ന് ഇയാൾ പറയുന്നു. കമ്പനിയുടെ ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്ന പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാന്റിന് മുമ്പ് കമ്പനിയിൽ നിന്നും ഇറങ്ങാനും ഇയാർ തീരുമാനിച്ചിരുന്നു.
ഒന്നര വർഷമായി ആമസോണിലെ ജീവനക്കാരനാണ് ഇയാൾ. യാതൊരു ജോലിയും ചെയ്തിരുന്നില്ലെങ്കിലും മൂന്ന് കോടിയോളം രൂപയാണ് ഇയാൾ സമ്പാദിക്കുന്നത്. എന്നാൽ, ഇതുവരെയും ഇയാൾ പിടിക്കപ്പെട്ടിരുന്നില്ല.
ഒന്നര വർഷമായി ഇയാൾ ഇവിടെ സീനിയർ മാനേജറായി ജോലി ചെയ്യുന്നു. ബ്ലൈന്റ് എന്ന അനോണിമസ് ഫോറത്തിലാണ് ഉയാളുടെ വെളിപ്പെടുത്തൽ. ഗൂഗിളിൽ നിന്നും പിരിച്ചുവിടപ്പെട്ട ജീവനക്കാരനാണ് ഇയാൾ. പിന്നീട് ആമസോണിൽ ജോലിക്ക് കയറിയത്. ഒരു പണിയും ചെയ്യാതെ, സമ്പാദിക്കുകയും പിന്നീട് കമ്പനിയിൽ അറിഞ്ഞ് പിരിച്ചു വിടുന്നതിന് മുമ്പ് അവിടെ നിന്നും മുങ്ങുക എന്നതും ആയിരുന്നു ലക്ഷ്യമെന്നും ഇയാൾ പറഞ്ഞു.
ഒന്നര വർഷത്തിനിടെ ഏഴ് ചെറിയ ടാസ്‌കുകൾ മാത്രമാണ് ചെയ്തത്. മൂന്ന് ദിവസം കൊണ്ട് ചാറ്റ് ജിപിടി ഉപയോഗിച്ച് ഒരു ഓട്ടോമാറ്റഡ് ഡാഷ്‌ബോർഡ് നിർമിച്ചു. എന്നിട്ട് മൂന്ന് മാസം എടുത്തു ഇത് നിർമിക്കാൻ എന്ന് കമ്പനിയിൽ കളവ് പറഞ്ഞു. പ്രവർത്തി ദിവസത്തിന്റെ ഭൂരിഭാഗം സമയവും മീറ്റിംഗുകൾക്ക് ചിലവഴിക്കുമെന്നും അയാൾ പറഞ്ഞു.
Discussion about this post