എറണാകുളം: പൃഥ്വിരാജ് സിനിമയുടെ ചിത്രീകരണത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും അമ്മയും ലൈംഗികാതിക്രമത്തിന് ഇരയായി എന്ന് വെളിപ്പെടുത്തി നടി. പ്രമുഖ ദേശീയ മാദ്ധ്യമമാണ് ഈ വേളയിൽ നടിയുടെ വെളിപ്പെടുത്തൽ പുറത്തുവിട്ടിരിക്കുന്നത്. രണ്ടാഴ്ചയോളമായിരുന്നു ഇവർക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നത് എന്നും നടി പറഞ്ഞതായി മാദ്ധ്യമം വ്യക്തമാക്കി.
2008 ൽ ആയിരുന്നു സംഭവം. പൃഥ്വിരാജ് നായകനായി അഭിനയിച്ച വൺവേ ടിക്കറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നു ഇരുവർക്കും ദുരനുഭവം ഉണ്ടായത്. ലൊക്കേഷന് സമീപത്തെ ഹോട്ടലിൽ ആയിരുന്നു 16 കാരിയായ പെൺകുട്ടിയ്ക്കും അമ്മയ്ക്കും താമസ സൗകര്യം ഒരുക്കിയിരുന്നത്. രണ്ടാഴ്ചയോളം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇവർ ഇവിടെ തുടർന്നു. ഈ രണ്ടാഴ്ചക്കാലവും സിനിമയിലെ അണിയറ പ്രവർത്തകർ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ക്യാമറാമാന്മാരും ടെക്‌നീഷ്യൻമാരും ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. അതിക്രമത്തിന് ഇരയായവരാണ് നടിയോട് ഇക്കാര്യം പറഞ്ഞത് എന്നും നടി വ്യക്തമാക്കിയതായി മാദ്ധ്യമ റിപ്പോർട്ടിൽ പറയുന്നു.
Discussion about this post