ബംഗളൂരു; ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭർത്താവ്. കർണാടകയിലാണ് സംഭവം.ബീദർ താലൂക്കിലെ മന്നഖേലി പോലീസ് പരിധിയിലെ ബംബലാഗി ഗ്രാമത്തിലാണ് സംഭവങ്ങളത്രയും നടക്കുന്നത്. ഈ ഗ്രാമത്തിലെ വിവാഹിതയായ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് 27 കാരനായ യുവാവിനെ വീട്ടുകാർ മുറിയിൽ പൂട്ടിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
ഭാര്യയുമായി 27കാരനായ സുനിൽ ബാബുറാവുവിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭർത്താവിന്റെ നേതൃത്വത്തിൽ മർദനം. ഇന്നലെ യുവതിയെ കാണാൻ വീട്ടിലെത്തിയ സുനിലിനെ വീട്ടിനുള്ളിൽ ബന്ധുക്കൾ പൂട്ടിയിടുകയായിരുന്നു. നഗരത്തിന് പുറത്തായിരുന്ന ഗൃഹനാഥൻ ഇന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തി യുവാവിനെ മർദിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു.
Discussion about this post