തിരുവനന്തപുരം: കഴക്കൂട്ടത്ത് വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്തു. സിവിൽ സർവീസ് വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. പെൺകുട്ടി താമസിക്കുന്ന അപ്പാർട്ട്‌മെന്റിലെത്തിയ സുഹൃത്തിന്റെ സുഹൃത്താണ് അതിക്രമം കാണിച്ചത്.
രണ്ട് ദിവസം മുമ്പാണ് സംഭവം. സുഹൃത്തിനെ കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞാണ് തന്റെ സുഹൃത്തിന്റെ സുഹൃത്തായ ദീപു അപ്പാർട്ട്‌മെന്റിലേക്ക് എത്തിയതെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ഇവിടെയെത്തിയ പ്രതി, ബലമായി മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും കടന്നകളയുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. പ്രതി കേരളം വിട്ടിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. അപ്പാർട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആണ് അന്വേഷണം നടക്കുന്നത്. ഈ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post