ചെന്നൈ: മലയാളിയായ തെന്നിന്ത്യൻ താരം ഓവിയയുടെ പേരിൽ സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് റിപ്പോർട്ട്. എന്നാൽ വീഡിയോ പ്രചരിക്കുന്നതിനേക്കാൾ ഇപ്പോൾ ചർച്ചയാകുന്നത് ഇത് ശ്രദ്ധയിൽ പെടുത്തിയ ആരാധകരോടുള്ള നടിയുടെ പ്രതികരണമാണ്.
വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം 17 സെക്കൻഡ് എന്ന് ഒരാൾ കമന്റ് ഇട്ടപ്പോൾ, “ആസ്വദിക്കൂ” എന്ന മറുപടിയാണ് താരം നൽകിയത്. വീഡിയോയ്ക്ക് അല്പം കൂടെ ദൈർഘ്യം വേണമെന്നായിരുന്നു അടുത്ത കമന്റ്. ഇതിന് “അടുത്ത തവണയാകട്ടെ” എന്നും താരം മറുപടി പറയുന്നുണ്ട്.
പ്രചരിക്കുന്ന വീഡിയോ ഓവിയയുടെ തന്നെയാണെന്ന് ഒരു വിഭാഗം പറയുമ്പോൾ, അങ്ങനെയല്ല ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്നാണ് മറ്റു ചിലർ വ്യക്തമാക്കുന്നത്. ഓവിയയുടെ 90 എം.എൽ എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. എന്നാൽ കാര്യങ്ങൾ എന്തായാലും ഇതൊന്നും തന്നെ ബാധിക്കാൻ പോകുന്നില്ലെന്ന ഓവിയയുടെ നിലപാട് വലിയ ശ്രദ്ധയാകര്ഷിക്കുന്നുണ്ട്.
പൃഥ്വിരാജ് നായകനായ കംഗാരു എന്ന ചിത്രത്തിലൂടെയാണ് ഓവിയയുടെ അരങ്ങേറ്റം. മനുഷ്യമൃഗം, പുതിയ മുഖം എന്നീ സിനിമകളിലും താരം അഭിനയിച്ചു.
Discussion about this post