Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
Gulf
UAE

അച്ഛനെ വീട്ടിലിരുത്തി അമ്മയെ മാത്രം നൈസായി കൊണ്ട്‌പോകാമെന്ന് കരുതിയോ?;നിയമം പണിതരുമോ സൂക്ഷിക്കൂ…

by Brave India Desk
Nov 11, 2024, 04:36 pm IST
in UAE, Kerala, International
Share on Facebook
Tweet
WhatsApp
Telegram

അബുദാബി: വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെയും ആഗ്രഹമാണ് പ്രായമായ മാതാപിതാക്കളെ തങ്ങളുടെ ഒപ്പം കൂട്ടണം എന്നത്. ഇതിനായി ആറ്റുനോറ്റിരുന്ന് വിസയും പാസ്‌പോർട്ടും സെറ്റാറ്റി മാതാപിതാക്കളെ ഒപ്പം കൂട്ടുന്നു. യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികളാണ് നിങ്ങളെങ്കിൽ മാതാപിതാക്കളെ എത്തിക്കുന്നതിനായി ചില നടപടിക്രമങ്ങൾ പാലിക്കണം.

ദുബായിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും ദുബായിൽ താമസമാക്കിയവർക്കും കുടുംബത്തെ എത്തിക്കണമെങ്കിൽ റെസിഡൻസ് വിസയ്ക്കായി സ്പോൺസർ ചെയ്യേണ്ടതുണ്ടതെന്നറിയാമോ. ഒരു സ്ഥിരം ജോലി  ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. സ്വന്തമായി ബിസിനസ് നടത്തുന്നവർക്കും സ്പോൺസർ ചെയ്യാം. നിങ്ങളുടെ തൊഴിൽ ദാതാവ് വർക്ക് പെർമിറ്റും സാധുതയുള്ള റെഡിഡൻസി വിസയും ഉറപ്പാക്കേണ്ടതും പ്രധാനമാണ്. ആദ്യമായി കൊണ്ടുവരുന്നതാണെങ്കിൽ കുടുംബാംഗങ്ങളെ വിസിറ്റ് വിസയിലെത്തിക്കാം. എന്നാൽ കുറച്ചേറെ വർഷങ്ങൾ താമസിക്കാനാണെങ്കിൽ റെസിഡൻസി വിസ ഉണ്ടായിരിക്കണമെന്ന് ശ്രദ്ധിക്കുക.

Stories you may like

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസിക്ക് 10,000 ദിർഹം കുറഞ്ഞ വേതനവും. മാതാപിതാക്കൾക്ക് മെഡിക്കൽ ഇൻഷുറൻസും ഉണ്ടായിരിക്കണം. ഈ ഇൻഷുറൻസ് വർഷാവർഷം പുതുക്കണം. മാതാവിനും പിതാവിനും ഗ്യാരന്റിയായി ഒരു തുക നിക്ഷേപിച്ച് ഒരുവർഷംവരെ ഒപ്പം താമസിപ്പിക്കാനാവും. സ്പോൺസറിന്റെ വിസാ കാലാവധിക്ക് ആനുപാതികമായിരിക്കില്ല ഈ വാർഷിക വിസ. രണ്ടുപേരെയും ഒരുമിച്ച് മാത്രമേ സ്പോൺസർ ചെയ്യാൻ സാധിക്കുകയുള്ളൂ. നിർദ്ദിഷ്ട സാഹചര്യങ്ങളിൽ അല്ലാതെ ഒരാളെ മാത്രം സ്‌പോൺസർ ചെയ്യാൻ കഴിയില്ല. മാതാപിതാക്കളുടെ ഏക അത്താണിയാണെന്നും അവരെ പരിപാലിക്കാൻ നാട്ടിൽ മറ്റാരും ഇല്ലെന്നും തെളിയിക്കണം. ഒരു രക്ഷിതാവ് മരണപ്പെടുകയോ അല്ലെങ്കിൽ മാതാപിതാക്കൾ വിവാഹമോചനം നേടുകയോ ചെയ്താൽ, ഒരു രക്ഷാകർത്താവിനെ മാത്രം സ്‌പോൺസർ ചെയ്യുന്നതിനെ ന്യായീകരിക്കാൻ ഔദ്യോഗിക രേഖകൾ ആവശ്യമായി വരും.

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഒഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) വഴിയോ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിഎ) വഴിയോ ഓൺലൈനായി അപേക്ഷിക്കാം. അമേർ സെന്ററുകൾ, ടൈപ്പിംഗ് സെന്ററുകൾ വഴിയും അപേക്ഷിക്കാം. 200 ദിർഹം ആണ് റെസിഡൻസ് പെർമിറ്റ് ഫീസ്. ഇതിന് പുറമെ 10 ദിർഹം നോളജ് ഫീ, 10 ദിർഹം ഇന്നോവേഷൻ ഫീസ്, ഡെലിവറി ഫീസ് 20 ദിർഹം, രാജ്യത്തിനകത്തെ ഫീസ് 500 ദിർഹം എന്നിവയും ഒടുക്കണം.

ഫാമിലി വിസ ആപ്ലിക്കേഷന് അനുമതി ലഭിച്ച് കഴിഞ്ഞാൽ വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം. 260 ദിർഹം മുതൽ 360 ദിർഹം വരെയാണ് ഇതിനുള്ള ഫീസ്. വൈദ്യ പരിശോധയ്ക്കുശേഷം എമിറേറ്റ്സ് ഐഡിക്കായി അപേക്ഷിക്കണം. ശേഷം പാസ്പോർട്ടിൽ റെസിഡൻസി വിസ സ്റ്റാമ്പ് ചെയ്ത് വാങ്ങാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് അതോറിറ്റി വെബ്സൈറ്റിലൂടെ എമിറേറ്റ്സ് ഐഡിക്കായി അപേക്ഷിക്കാം. 370 ദിർഹമാണ് ഫീസ്. സ്പോൺസറുടെ വിസയ്ക്ക് അനുസൃതമായി ഒന്നുമുതൽ മൂന്നുവർഷംവരെയാണ് ഫാമിലി വിസ ലഭിക്കുക. ഇത് പുതുക്കാനാവും

Tags: parentsvisaKidsuae
Share
Tweet
Send
Share

Latest stories from this section

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies