തിരുവനന്തപുരം: നേമത്ത് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. 15 കാരനായ അനന്തകൃഷ്ണൻ ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയോടെയായിരുന്നു സംഭവം. അവധിയായതിനാൽ കുട്ടി വീട്ടിൽ ആയിരുന്നു. ഏറെ നേരമായി പുറത്ത് കാണാത്തതിനെ തുടർന്ന് വീട്ടുകാർ മുറിയിൽ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കുട്ടിയെ കണ്ടത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നേമം പോലീസ് സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.












