Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

തവളവിഷം രോഗശാന്തിക്ക് ഉപയോഗിക്കുമോ? തൊലി പൊള്ളിച്ച് മുറിവിലേക്ക് വിഷം കുത്തിവെക്കുക;യുവനടിയുടെ ദാരുണാന്ത്യത്തിന് കാരണമായത് ദുരാചാരമോ?

by Brave India Desk
Dec 6, 2024, 12:23 pm IST
in International, Science
Share on Facebook
Tweet
WhatsApp
Telegram

വിശ്വാസത്തിന് പ്രാധാന്യമുണ്ട്, യുക്തിസഹമായ ചിന്ത ഇല്ലെങ്കിൽ വിശ്വാസം ചിലപ്പോൾ ദാരുണമായ അനന്തരഫലങ്ങളിലേക്ക് എത്തിച്ചേക്കാം. മെക്സിക്കൻ ഷോർട്ട് ഫിലിം നടി മാർസെല അൽകാസർ റോഡ്രിഗസിന് സംഭവിച്ച ദുരവസ്ഥ അതായിരുന്നു. തവള വിഷം ഉൾപ്പെടുന്ന കംബോ പാനീയം സേവിച്ചതിനെ തുടർന്നാണ് യുവനടിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഡിസംബർ 1 ന് ഒരു റിട്രീറ്റിൽ ശുദ്ധീകരണ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ഛർദ്ദിയും വയറിളക്കവും ബാധിച്ചാണ് മാർസെലയ്ക്ക് ജീവൻ നഷ്ടപ്പെട്ടത്.

പരമ്പരാഗതമായി തദ്ദേശീയ സമൂഹങ്ങള്‍ വിഷ ശുദ്ധീകരണത്തിനായി പിന്തുടരുന്ന ആചാരമാണിത്.  ആഫ്രിക്കൻ ജയൻ്റ് ബുൾ ഫ്രോഗ്രായുടെ വിഷം രോഗശാന്തിക്കായി ഉപയോഗിക്കുക എന്നതാണ് ആചാരം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തവളയാണ് ആഫ്രിക്കൻ ജയൻ്റ് ബുൾ ഫ്രോഗ്രാ. ഈ തവളയുടെ വിഷം രോഗശാന്തി നല്‍കുമെന്ന് ഇവിടുത്തെ ചില സംസ്‌കാരങ്ങളില്‍ ജീവിച്ചവര്‍ വിശ്വസിച്ചിരുന്നു.  ഈ വിഭാഗത്തിൽപ്പെട്ട  പ്രായപൂർത്തിയായ ആൺതവളകൾക്ക് ഒരു കിലോയിലധികം ഭാരം വരുമെന്നാണ് റിപ്പോർട്ടുകൾ.

Stories you may like

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

രാത്രി സഞ്ചാരികളായതിനാല്‍  ഈ തവളകളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. എന്നാൽ  ശബ്ദത്തെ ശ്രദ്ധിച്ച് ഗോത്രവർഗ്ഗക്കാര്‍ക്ക് ഇവയെ എളുപ്പം കണ്ടെത്താനാവും. തവളയെ പിടികൂടി അതിന്റെ കാലുകളില്‍ നിന്ന് മെഴുകുപോലുള്ള സ്രവം ശേഖരിച്ച ശേഷം ജീവനോടെ കാട്ടില്‍ വിടും. ചില രാജ്യങ്ങളിൽ ഇതിന് നിരോധനമുണ്ട്. രോഗി ശാന്തിക്കായി ഇത് ഉപയോഗിക്കാമെന്ന് ക്ലിനിക്കലി തെളിയിച്ചതായി രേഖകളില്ല.

ഹീലർ ട്രെയിനിംഗ് ഡിപ്ലോമ പ്രോഗ്രാമിൻറെ ഭാഗമായി മെക്‌സിക്കോയിൽ നടന്ന സ്പിരിച്വൽ റിട്രീറ്റ് ചടങ്ങിൽ ആണ് മാർസെല അൽകാസർ റോഡ്രിഗസ്  കംബോ പാനീയം സേവിച്ചത്. വെള്ളം കുടിക്കുക, ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിക്കുക, ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാന്‍ തവള വിഷം പ്രയോഗിക്കുക തുടങ്ങിയ കാര്യങ്ങളാണ് ആചാരത്തില്‍ ഉള്‍പ്പെടുന്നത്.

ആചാരത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ ആദ്യം ഒരു ലിറ്ററിലധികം വെള്ളം കുടിക്കണം, ശേഷം തൊലിയില്‍ ചൂടുള്ള വടിയുപയോഗിച്ച് ചെറിയ പൊള്ളലുകള്‍ വരുത്തും. ആ മുറിവുകളില്‍ തവളയുടെ വിഷമടങ്ങിയ സ്രവം പ്രയോഗിക്കും. ഈ സ്രവം രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ഛര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ചില സന്ദര്‍ഭങ്ങളില്‍ വയറിളക്കത്തിനും കാരണമാകും. ബോധക്ഷയം, തലകറക്കം, ചുണ്ടുകളിലും മുഖത്തും തടിച്ചുപൊങ്ങല്‍ എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. സാധാരണയായി, ലക്ഷണങ്ങള്‍ ഏകദേശം അര മണിക്കൂര്‍ നീണ്ടുനില്‍ക്കും. ഇത് ശുദ്ധീകരണപ്രക്രിയക്കുള്ള സമയമായിട്ടാണ് കണക്കാക്കുന്നത്. വിഷം രക്തത്തിലേക്ക് ദീര്‍ഘനേരമെത്തുന്നത് അപസ്മാരത്തിനും മരണത്തിനും കാരണമാകും.

ആചാരം ആരംഭിച്ചയുടനെ, റോഡ്രിഗസിന് അസ്വസ്ഥതയുണ്ടായിരുന്നു. കഠിനമായ വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. എന്നാൽ ഇതെല്ലാം രോഗശാന്തിയുടെ ഭാഗമാണെന്നാണ് നടി കരുതിയത്. അതുകൊണ്ട് തന്നെ ശരീരത്തിന് ബുദ്ധിമുട്ട് തോന്നിയ ആദ്യ ഘട്ടത്തിലെല്ലാം വൈദ്യ സഹായം വേണ്ടെന്ന് അവർ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ സുഹൃത്തിന്റെ നിര്‍ബന്ധത്തിലാണ് ആശുപത്രിയിലേക്ക് പോകാൻ അവർ വഴങ്ങിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആചാരം നടത്തുന്നവര്‍ ആദ്യം ഇതിന് അനുവദിച്ചിരുന്നില്ല. യുവതിയുടെ നില വഷളായതോടെ ആചാരം നടത്തിയയാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു.

Tags: monkey frog venomactress dies monkey frog venom
Share1
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

Latest News

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies