Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഒന്നും രണ്ടുമല്ല, 4 ലക്ഷം തൊഴിലവസരങ്ങള്‍; മെഗാ തൊഴിൽ മേള ഫെബ്രുവരി ഒന്നിന്

by Brave India Desk
Jan 10, 2025, 11:52 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി ഒന്നിന് നടത്തുന്ന മെഗാ തൊഴില്‍മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴ എസ്.ഡി കോളേജില്‍  ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി വാര്‍ത്താസമ്മേളനത്തില്‍ ആണ് അറിയിച്ചത്. പദ്ധതിയുടെ ഭാഗമായ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി ഡബ്ല്യു എം എസ്) എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ജില്ലയില്‍ ഇതുവരെ 1.20 ലക്ഷം ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

1.20 ലക്ഷം ആളുകളില്‍ നിന്നും തൊഴിലന്വേഷകരായി 27,000 ത്തോളം ആളുകളുണ്ടെന്ന് കണ്ടെത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കെ-ഡിസ്‌കുമായി സഹകരിക്കുന്ന വിവിധ തൊഴില്‍ സമാഹരണ ഏജന്‍സികളിലൂടെയാണ് തൊഴിലവസരങ്ങൾ ഒരുക്കിയിരിക്കുന്നത്. നാല്  ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിവിധ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള തൊഴിലവസരങ്ങളാണുള്ളത്.

Stories you may like

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

സംസ്ഥാന സര്‍ക്കാര്‍, കേരള നോളജ് ഇക്കോണമി മിഷന്‍(കെ കെ ഇ എം), കെ-ഡിസ്‌ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി  നടപ്പിലാക്കുന്നത്. ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക, ആവശ്യമെങ്കില്‍ അവരെ നൈപുണ്യ പരിശീലനം നല്‍കി തൊഴിലിലേക്ക് സജ്ജമാക്കുകയും ചെയുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെ ജി രാജേശ്വരി പറഞ്ഞു.
പ്രാദേശികമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന്  ഇന്ന്  ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലപ്പുഴ കളക്ടറേറ്റിലും 14 ന് എറണാകുളത്തും വിവിധ വ്യവസായ സ്ഥാപന മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കരിയര്‍ ജോബ് ഡ്രൈവുകളും വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും. ജനുവരി 14, 15 തീയതികളിലായി ബ്ലോക്കുകളിലെ തെരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനവും സംഘടിപ്പിക്കും. ഇതോടൊപ്പം വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് നോര്‍ക്ക, ഒഡേപെക് തുടങ്ങിയ സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്.
ഫെബ്രുവരി ഒന്നിന് നടക്കുന്ന  മെഗാ തൊഴില്‍മേളയുടെ മുന്നോടിയായി ജനുവരി 16 ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് എസ്ഡി കോളേജില്‍ സംഘാടക സമിതി രൂപീകരണ യോഗം നടക്കും. ഇതുവരെ ഈ തൊഴില്‍മേളയില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുള്ള  സ്ഥാപനങ്ങളിലാകെ മുപ്പതിനായിരത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാണ്. ഇതിന്റെ തുടര്‍ച്ചയായി വരും മാസങ്ങളിലും തൊഴില്‍ മേളകള്‍ നടത്തുമെന്ന് കെ ജി രാജേശ്വരി പറഞ്ഞു.

രജിസ്‌ട്രേഷന്‍ നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഡി ഡബ്ല്യൂ എം എസ് പോര്‍ട്ടല്‍ വഴിയോ പ്ലേ സ്റ്റോറില്‍ നിന്ന്  ഡി ഡബ്ല്യൂ എം എസ്  കണക്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https:knoweldgemission .kerala .gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, സ്ഥിരംസമിതി അംഗം എം വി പ്രിയ,  ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആര്‍ റിയാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആര്‍ ദേവദാസ്, വിജ്ഞാന ആലപ്പുഴ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സി കെ ഷിബു, കെ ഡിസ്‌ക്  ഫാക്കല്‍റ്റി പ്രിന്‍സ് എബ്രഹാം, കെ കെ ഇ എം  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാനി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Tags: job fair
Share
Tweet
Send
Share

Latest stories from this section

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

Latest News

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies