Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

116 റൺസിൻ്റെ കൂറ്റൻ വിജയം, പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

by Brave India Desk
Jan 12, 2025, 07:26 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

രണ്ടാം ഏകദിനത്തിലും അയർലൻ്റിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ. രാജ്കോട്ട് ഏകദിനത്തിൽ 116 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ അഞ്ച് വിക്കറ്റിന് 370 റൺസെന്ന കൂറ്റൻ ലക്ഷ്യമാണ് അയർലൻ്റിന് മുന്നിൽ വച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻ്റ് വനിതകൾക്ക് നേടാനായത് ഏഴ് വിക്കറ്റ് നഷ്ടത്തിന് 254 റൺസ് മാത്രം. കന്നി സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗ്സിൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് നല്കിയത്. ക്യാപ്റ്റൻ സ്മൃതി മന്ഥാനയും പ്രതിക റാവലും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ടിൽ 156 റൺസ് പിറന്നു. 13ആം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. സ്മൃതി മന്ഥാന 54 പന്തുകളിൽ 73ഉം, പ്രതിക റാവൽ 61 പന്തുകളിൽ 67ഉം റൺസെടുത്തു. തുടർന്ന് ജമീമ റോഡ്രിഗ്സും ഹർലീൻ ഡിയോളും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. 183 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ജമീമ 91 പന്തുകളിൽ 102 റൺസ് നേടിയപ്പോൾ വെറും 11 റൺസകലെ ഹർലീന് അർഹിച്ച സെഞ്ച്വറി നഷ്ടമായി. 12 ബൌണ്ടറികൾ അടങ്ങുന്നതായിരുന്നു ഇരുവരുടെയും ഇന്നിങ്സ്.

Stories you may like

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻ്റ് നിരയിൽ ക്രിസ്റ്റീന റെയ്ലി മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. ക്രിസ്റ്റീന 80 റൺസെടുത്ത് പുറത്തായി. സാറ ഫോബ്സ് 38ഉം ലോറ ഡെലനി 37ഉം റൺസെടുത്തു. പത്ത് ഓവറിൽ വെറും 37 റൺസ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയാണ് ഇന്ത്യൻ ബൌളിങ് നിരയിൽ തിളങ്ങിയത്. പ്രിയ മിശ്ര രണ്ട് വിക്കറ്റ് വീഴത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ജമീമ റോഡ്രിഗ്സാണ് മത്സരത്തിലെ താരം. മൂന്നാം ഏകദിനം ബുധനാഴ്ച രാജ്കോട്ടിൽ തന്നെ നടക്കും.

Tags: Ireland Women's National Cricket TeamIreland WomenIND-W vs IRE-WSmriti MandhanaWomen's CricketIndia WomenJemimah RodriguesHarleen DeolIndia Women's National Cricket Team
Share2
Tweet
Send
Share

Latest stories from this section

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

ലോകകപ്പ് ആത്മവിശ്വാസം തന്നു, ഇനി ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കും; മനസ്സുതുറന്ന് സഞ്ജു സാംസൺ

എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്

എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്

Latest News

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies