കൊല്ലം: അഞ്ചലിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ തേവർതോട്ടം സ്വദേശിയായ മണിക്കുട്ടനെ (35) പോലീസ് അറസ്റ്റ് ചെയ്തു. 9 വയസ്സുകാരന് നേരെയാണ് അതിക്രമം ഉണ്ടായത്.
തിങ്കളാഴ്ച ആയിരുന്നു സംഭവം. മണിക്കൂട്ടന്റെ വീട്ടിലേക്ക് മെഴുകുതിരി വാങ്ങാൻ എത്തിയതായിരുന്നു 9 വയസ്സുകാരൻ. കുട്ടിയെ കണ്ട ഇയാൾ ബലം പ്രയോഗിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കുതറി രക്ഷപ്പെട്ട കുട്ടി വീട്ടിലേക്ക് ഓടി. എന്നാൽ പിന്തുടർന്ന മണിക്കുട്ടൻ കുട്ടിയെ പിടികൂടി വീട്ടിലേക്ക് എത്തിച്ച് ജനലിൽ കെട്ടിയിടുകയായിരുന്നു.
കെട്ടഴിച്ച കുട്ടി രക്ഷപ്പെട്ട് വീട്ടിലേക്ക് ഓടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. കുട്ടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post