ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയിലും ഭാരതത്തിന്റെ മുന്നേറ്റത്തിലും പരിഭ്രാന്തരായപ്രതിപക്ഷ സഖ്യം സംഘടിപ്പിച്ച ദില്ലിയിലെ ‘മഹാറാലി’ വൻ പരാജയമായി മാറിയെന്ന് ബിജെപി. 10 ലക്ഷം പേർ തടിച്ചുകൂടുമെന്ന് കൊട്ടിഘോഷിച്ചെത്തിയ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയുംരാംലീല മൈതാനിയിലെ റാലി ജനങ്ങൾ കയ്യൊഴിഞ്ഞ അവസ്ഥയിലായിരുന്നുവെന്നുംമൈതാനത്തിന്റെ 40 ശതമാനത്തോളം ഭാഗവും തീർത്തും വിജനമായിരുന്നുവെന്നും ബിജെപിവക്താവ് സംബീത് പാത്ര പരിഹസിച്ചു. ജനശ്രദ്ധ നേടാൻ സമൂഹമാധ്യമങ്ങളിൽ കാണിച്ചജനക്കൂട്ടത്തിന്റെ ചിത്രങ്ങൾ വെറും ‘ഫോട്ടോഗ്രാഫി ട്രിക്ക്’ മാത്രമാണെന്നും ഇത്തരം തരംതാഴ്ന്നസൂത്രപ്പണികൾ കൊണ്ടു മാത്രം ആർക്കും ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നുംബിജെപി തുറന്നടിച്ചു.
രാഹുൽ ഗാന്ധി വേദിയിൽ കയറി പ്രസംഗം ആരംഭിച്ചതോടെ തന്നെ ജനങ്ങൾ മൈതാനത്തുനിന്ന്ഇറങ്ങിപ്പോകുന്ന കാഴ്ചയാണ് ദില്ലി കണ്ടത്. ജനാധിപത്യ പ്രക്രിയകളെയും ഭാരതത്തിന്റെഭരണഘടനാ സ്ഥാപനങ്ങളെയും നിരന്തരം അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ തെളിവാണിത്.തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴൊക്കെഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നത് കോൺഗ്രസിന്റെപതിവുരീതിയാണ്. തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിക്കേണ്ടത് രാംലീല മൈതാനത്തിൽനിന്ന് രാഹുൽ ഗാന്ധി നടത്തുന്ന രാഷ്ട്രീയ അഭ്യാസങ്ങളിലൂടെയല്ലെന്നും നിയമപരമായവഴിയിലൂടെയാണെന്നും സംബീത് പാത്ര ഓർമ്മിപ്പിച്ചു. 2024 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അതുന്നയിച്ച് കോൺഗ്രസ് ഫയൽ ചെയ്ത ഹർജി ഏതാണെന്ന്കാണിക്കാൻ ബിജെപി വെല്ലുവിളിക്കുകയും ചെയ്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യം നടത്തിയപ്രതിഷേധത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നും 13 കോടി വോട്ടർമാരെഒഴിവാക്കിയെന്നും ആരോപിച്ച് രാജ്യത്തെ വോട്ടർമാരെയും തെരഞ്ഞെടുപ്പ് കമ്മീഷനെയുംഅപമാനിക്കാനാണ് രാഹുൽ ശ്രമിച്ചത്. എന്നാൽ, 2024 ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് ഗ്യാനേഷ്കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായതെന്ന പ്രാഥമിക വസ്തുത പോലുംമറച്ചുവെച്ചാണ് പ്രതിപക്ഷം വ്യാജ പ്രചാരണം അഴിച്ചുവിടുന്നത്. ലോകത്തിലെ ഏറ്റവും വലിയജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനും വിദേശ രാജ്യങ്ങൾക്ക്മുന്നിൽ രാജ്യത്തെ താഴ്ത്തിക്കെട്ടാനും ശ്രമിക്കുന്ന കോൺഗ്രസ് നാടകങ്ങളെ ജനങ്ങൾ വീണ്ടുംതള്ളിക്കളയുകയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് സംബീത് പാത്ര പരിഹസിച്ചു












