Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വ്യോമനിരീക്ഷണം ശക്തമാക്കാൻ ‘ആകാശത്തും കണ്ണുകൾ’ ; പ്രതിരോധം ശക്തമാക്കാൻ 11,000 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ

by Brave India Desk
Sep 11, 2021, 08:05 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: പ്രതിരോധ രംഗത്ത് പ്രാധാന്യമേറിയ വ്യോമനിരീക്ഷണം ശക്തമാക്കാനുദ്ദേശിച്ചുകൊണ്ട് ആറു പുതിയ നിരീക്ഷണ വിമാനങ്ങൾ സ്വന്തമാക്കാൻ വ്യോമസേനയ്ക്ക് കേന്ദ്രസർക്കാർ അനുമതി . ‘ആകാശത്തും കണ്ണുകൾ’ എന്നപേരിലുള്ള പദ്ധതിക്ക് 11,000 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്.

പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡി.ആർ.ഡി.ഒ.) നേതൃത്വത്തിൽ തദ്ദേശീയമായാണ് വിമാനങ്ങൾ സജ്ജമാക്കുക. പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭാ സുരക്ഷാസമിതി അംഗീകാരം നൽകി. ചൈനയുടെയും പാകിസ്താന്റെയും അതിർത്തികളിൽ നിതാന്തജാഗ്രത ഉറപ്പാക്കാൻ ഈവിമാനങ്ങൾ സഹായിക്കുമെന്ന് വ്യോമസേനാവൃത്തങ്ങൾ പറഞ്ഞു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

എയർ ഇന്ത്യയുടെ ശേഖരത്തിലുള്ള എ-321 ജെറ്റ്‍ലൈനർ യാത്രാവിമാനങ്ങളാണ് ഇതിനായി കുറഞ്ഞവിലയ്ക്ക് വാങ്ങുന്നത്. ഡി.ആർ.ഡി.ഒ. വികസിപ്പിച്ചെടുത്ത എയർബോൺ ഏളി വാണിങ് ആൻഡ് കൺട്രോൾ സംവിധാനം (എയ്‍വക്) ഈ വിമാനങ്ങളിൽ സജ്ജീകരിക്കും. ഇതിനായി എയർബസിന്റെ സഹായത്തോടെ വിമാനങ്ങൾക്ക് ഘടനാപരമായി മാറ്റംവരുത്തും. പ്രവൃത്തിമുഴുവൻ ഇന്ത്യയിലാണ് നടക്കുക.

വ്യോമനിരീക്ഷണരംഗത്ത് പാകിസ്താനും ചൈനയും ഇന്ത്യയെക്കാൾ മുന്നിലായതിനാൽ പുതിയ സംവിധാനങ്ങളോടെയുള്ള വിമാനങ്ങൾ വ്യോമസേനയ്ക്ക് അനിവാര്യമായിരുന്നു. അതിനാണിപ്പോൾ അംഗീകാരമായത്. നാലുവർഷത്തിനകം ആദ്യവിമാനം പുറത്തിറക്കാനാണ് പദ്ധതി. ഏഴുവർഷത്തിനുള്ളിൽ മുഴുവൻ വിമാനങ്ങളും വ്യോമസേനയുടെ ഭാഗമാവും.

യുദ്ധവിമാനങ്ങൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ ഭൂമിയിലെ റഡാറുകളെക്കാൾ മുൻപെ കണ്ടെത്താൻ ഈ നിരീക്ഷണവിമാനങ്ങൾക്ക് കഴിയുമെന്നതാണ് പ്രത്യേകത. ഇസ്രയേലി ഫാൽക്കൺ എവാക്സ് സംവിധാനമുള്ള മൂന്നു റഷ്യൻ ഐ.എൽ-76 വിമാനങ്ങൾ, ‘നേത്ര’ എന്നപേരിലുള്ള തദ്ദേശീയ റഡാർ സംവിധാനമുള്ള രണ്ട് ബ്രസീലിയൻ എംബ്രയർ 145 ജെറ്റ് വിമാനങ്ങൾ എന്നിവ നിരീക്ഷണത്തിനായി നിലവിൽ വ്യോമസേനയ്ക്കുണ്ട്.

കാലപ്പഴക്കംച്ചെന്ന ആവ്റോസ് വിമാനങ്ങൾക്കുപകരം പുതിയ 56 എയർബസ് യാത്രാവിമാനങ്ങൾ വാങ്ങാൻ 21,000 കോടി രൂപയുടെ കരാറിന് അനുമതി ലഭിച്ചതും വ്യോമസേനയെ സംബന്ധിച്ചിടത്തോളം നിർണായകമാകും. മിലിറ്ററി സി-295 എം.ഡബ്ള്യു. യാത്രാവിമാനങ്ങൾ വാങ്ങാൻ എയർബസ് ഡിഫൻസ് ആൻഡ് സ്പെയിസ് ഓഫ് സ്പെയിനുമായാണ് കരാറുണ്ടാക്കുന്നത്. 56 വിമാനങ്ങളിൽ 16 എണ്ണം സ്പെയിനിൽനിന്ന് നേരിട്ട് വാങ്ങും. 40 വിമാനങ്ങൾ ഇന്ത്യയിൽ ടാറ്റാ കൺസോർഷ്യം എയർബസിന്റെ സഹകരണത്തോടെ നിർമിക്കും. ആദ്യമായാണ് ഇന്ത്യയിൽ ഒരു സ്വകാര്യകമ്പനി സൈനികവിമാനം നിർമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

Tags: DRDOIndian Air Force (IAF)
Share19
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies