സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡിൽ നിന്നുള്ള ശബ്ദം ഭൂമിയിലെത്തി. വ്യാഴത്തിൽ പര്യവേഷണം നടത്തുന്ന ജൂനോ ദൗത്യത്തിൽ നിന്നും ഭൂമിയിലേക്ക് എത്തിയ ഡേറ്റയിലാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ ജൂനോയിൽ നിന്നുള്ള ശബ്ദവീചികൾ രേഖപ്പെടുത്തിയിരിക്കുന്നത്.
വ്യാഴത്തിന്റെ മാഗ്നറ്റോസ്ഫിയറിൽ നിന്നും ജൂനോയിലെ തരംഗഗ്രാഹിയാണ് ശബ്ദം രേഖപ്പെടുത്തിയത്. വൈദ്യുത കാന്തിക തരംഗങ്ങളെ ശബ്ദതരംഗങ്ങളായി ഡീകോഡ് ചെയ്താണ് ശാസ്ത്രജ്ഞർ ഇത് ശ്രവ്യയോഗ്യമാക്കിയത്.
ജൂനോയിൽ ഇരുന്ന് ഗാനിമീഡിലൂടെ കടന്ന് പോകുന്ന പ്രതീതിയാണ് ശബ്ദം കേൾക്കുമ്പോൾ അനുഭവപ്പെടുക എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ശബ്ദത്തിന്റെ ആവൃത്തിയിലെ വ്യത്യാസം കൂടുതൽ പഠനവിധേയമാക്കണമെന്ന് ബഹിരാകാശാ ശാസ്ത്രജ്ഞൻ സ്കോട്ട് ബോൾട്ടൺ പറയുന്നു.












