ബംഗളൂരു: കർണാടകയിൽ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം. കർണാടകയിലെ രാമനഗര ജില്ലയിലെ കനകപുര എന്ന സ്ഥലത്താണ് സംഭവം. സംഭവത്തിൽ സുമന്ത് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് പ്രതി പെൺകുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് എന്നാണ് വിവരം. സംഭവത്തിൽ പെൺകുട്ടിയുടെ ഇടതു കണ്ണിനു പരിക്കേറ്റു. പരിക്കേറ്റ പെൺകുട്ടിയെ ആദ്യം കനകപുര സർക്കാർ ആശുപത്രിയിലും പിന്നീട് ബംഗളൂരുവിലെ മിന്റോ ഐ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.










