ഗുവാഹട്ടി: തന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെ പരിഹസിക്കാൻ ശ്രമിച്ച പ്രത്യേക താൽപ്പരക്കാരായ വിമർശകരുടെ വാ അടപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശർമ്മ. ആസാമീസ് മീഡിയം സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത്. ഇംഗലീ
ഷിലും ഹിന്ദിയിലും തനിക്ക് കാര്യമായ പ്രാവീണ്യമില്ല. പക്ഷേ തന്റേതായ എളിയ രീതിയിൽ രണ്ട് ഭാഷകളിലും പ്രാവീണ്യം നേടാൻ താൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹിന്ദിയും ഇംഗ്ലീഷും നല്ല വശമില്ലെന്ന് പറയാൻ യാതൊരു മടിയുമില്ലെന്നും പഠിക്കാനുള്ള ശ്രമങ്ങളിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഒരു സന്ദർശക പുസ്കത്തിൽ മുഖ്യമന്ത്രി അഭിപ്രായം കുറിക്കുന്ന വീഡിയോ പകർത്തിയാണ് ചിലർ അദ്ദേഹത്തെ അധിക്ഷേപിച്ചത്. ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞായിരുന്നു അധിക്ഷേപ ട്രോളുകൾ. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി മറുപടിയുമായി രംഗത്തെത്തിയത്.










