ഛണ്ഡീഗഡ്: കൊടും കുറ്റവാളി ലോറൻസ് ബിഷ്ണോയുടെ സംഘത്തിലെ കൂടുതൽ ക്രിമിനലുകൾ പിടിയിൽ. ദേര ബാസ്സി സ്വദേശികളായ മെഹ്ഫൂസ്, പഞ്ചഗുള സ്വദേശികളായ മഞ്ജീത്ത് സിംഗ്, അങ്കിത്, ഗോൾഡി എന്നിവരാണ് അറസ്റ്റിലായത്. നിർണായക നീക്കത്തിനൊടുവിയിൽ ആന്റി ഗ്യാംഗ്സ്റ്റർ ടാസ്ക് ഫോഴ്സ് ആണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു.
വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണ് പഞ്ചാബിലും ഹരിയാനയിലും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെ ആയുധ നിയമം ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. ഇവർക്കെതിരെ കൊലപാതകത്തിന് ഉൾപ്പെടെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ആറ് പിസ്റ്റലുകളും, 26 തിരകളുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഇവർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.










