Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വിപിഐപി കാറുകൾക്കെന്താ കൊമ്പുണ്ടോ?;ചീറിപ്പായുന്ന വിഐപികൾ അപകടക്കെണിയൊരുക്കുമ്പോൾ: നിയമലംഘനക്കേസുകൾ നിരവധി

by Brave India Desk
Jul 13, 2023, 05:08 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

വിഐപി കാറുകൾക്കെന്താ കൊമ്പുണ്ടോ? ഓരോ വിഐപി വാഹനവും നിരത്തിൽ അപകടമുണ്ടാക്കുമ്പോഴും നിയമലംഘനം നടത്തുമ്പോഴും സാധാരണക്കാരുടെ ഉള്ളിൽ ഉയരുന്ന ചോദ്യമാണിത്. നേരിട്ടോ സമൂഹമാദ്ധ്യമങ്ങളിലൂടെയോ പ്രതിഷേധം അറിയിക്കാത്തവരുടെ ഉള്ളിൽ വരെ ഈ രോഷം അണപ്പൊട്ടി ഒഴുകുന്നുണ്ട്. നഗര-ഗ്രാമ ഭേദമന്യേയുള്ള നിരത്തുകളിൽ മുക്കിന് മുക്കിന് ക്യാമറകൾ വെച്ചും, പരിശോധന നടത്തിയും ജനം നിയമലംഘനം നടത്തുന്നുണ്ടോ എന്ന് വെമ്പൽ കൊള്ളുന്നവരും, നിയമം പാലിക്കാൻ ആഹ്വാനം ചെയ്യുന്നവരും, പലപ്പോഴും സ്വയമത് പാലിക്കുന്നില്ലെന്നതിന്റെ ഉത്തമ ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ട്രാഫിക് നിയമങ്ങൾ വിഐപികൾക്ക് ബാധകമല്ല എന്ന രീതിയിലാണ് നിരത്തുകളിലൂടെയുള്ള അഭ്യാസങ്ങൾ.

നിയമങ്ങൾ കാറ്റിൽ പറത്തിയാണ് മന്ത്രിമാരും പരിവാരങ്ങളും നിരത്തുകളിലൂടെ ചീറിപ്പായുന്നത്.. നിരവധി സാധാരണക്കാർക്കാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും വാഹനങ്ങൾ തട്ടി പരിക്ക് പറ്റിയത്.  മുഖ്യമന്ത്രിയുടെയും എംഎൽഎ, എംഎം മണിയുടെയും വാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടമുണ്ടാക്കിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തങ്ങൾക്ക് നിയമങ്ങൾ ബാധകമല്ലേ എന്നാണ് മന്ത്രിമാരുടെ അകമ്പടിക്കായി പോകുന്ന പോലീസുകാരുടെയും വെപ്പ്. വേഗതയും. സീറ്റ്‌ ബെൽറ്റും ഒരു വിഷയമേ അല്ല. കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടിയുടെ വാഹനം അപകടത്തിൽപ്പെട്ടതുൾപ്പെടെ 2017 മുതൽ ഇതുവരെ 13 അപകടങ്ങളിലായി നിരവധി പേർക്കാണ് പരിക്കേറ്റത്. 2017 ൽ മന്ത്രിയായിരുന്ന കെടി ജലീലിന്റെ ഔദ്യോഗിക വാഹനമാണ് ആദ്യം അപകടത്തിൽപ്പെട്ടത്. 2018 ൽ മന്ത്രി എകെ ശശീന്ദ്രന്റെ വാഹനം അപകടത്തിൽപ്പെട്ടു. അതേ വർഷം മെയ് മാസത്തിൽ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനവും അപകടത്തിൽപ്പെട്ടു.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

മുഖ്യമന്ത്രിക്ക് പൈലറ്റ് പോയ ഹൈവേ പട്രോളിംങ് വാഹനം കൊട്ടാരക്കരയിൽ അപകടത്തിൽപ്പെട്ടതും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം കാൽനടയാത്രക്കാരനെ ഇടിച്ചിട്ടതും തിരുവല്ലയിൽ മന്ത്രി എംഎം മണിയുടെ വാഹനമിടിച്ച് ഒരാളുടെ കാൽ തകർന്നതും ഇതേ കാലത്തായിരുന്നു. പിന്നീട് മന്ത്രി എംഎം മണിക്ക് പൈലറ്റ് പോയ പൊലീസ് വാഹനം പന്തളത്ത് അപകടത്തിൽപ്പെട്ട സംഭവവും ഉണ്ടായി. മന്ത്രി എം.എം മണിക്ക് പൈലറ്റ് പോയ വാഹനം 2021 മെയിൽ ചങ്ങനാശ്ശേരിയിൽ അപകടത്തിൽപ്പെട്ടിരുന്നു. മന്ത്രിയായിരിക്കെ സി രവീന്ദ്രനാഥിൻറെ വാഹനം കൊരട്ടിയിൽ വെച്ച് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. 2021 ഒക്ടോബറിൽ മന്ത്രി ചിഞ്ചു റാണിയുടെ കാർ തിരുവല്ലയിൽ അപകടത്തിൽപ്പെട്ടു. 2021 ഡിസംബറിൽ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം കളമശ്ശേരിയിൽ വെച്ച് അപകടത്തിൽപ്പെട്ടു. ഈ അപകടത്തിൽ സിഐ അടക്കം 4 പേർക്ക് പരിക്കേറ്റു. മന്ത്രി വിഎൻ വാസവന്റെ കാർ 2022 ജനുവരിയിലും അപകടത്തിൽപ്പെട്ടിരുന്നു 2022 ൽ അന്ന് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ വാഹനം കണ്ണൂരിൽവെച്ചും അപകടത്തിൽപ്പെട്ടു.

നിയമലംഘനത്തിൽ റോഡ് ക്യാമറയിൽ കുടുങ്ങിയ വിഐപിമാരിൽ എംപിമാരും എംഎൽമാരുമുണ്ട്. കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ പേരിലുള്ള എംപി ബോർഡുള്ള കാർ (കെഎൽ 14 വൈ 3636) ,എറണാകുളം എംപി ഹൈബി ഈഡന്റെ എംപി ബോർഡ് സ്ഥാപിച്ച കാർ (കെഎൽ 07 ബിഎസ് 0099), തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലിന്റെ കാർ (കെഎൽ 60 ടി 1943), തമിഴ്‌നാട്ടിൽനിന്നുള്ള ഒരു എംഎൽഎയുടെ വാഹനം വയനാട്ടിലെത്തി നിയമലംഘനം നടത്തി., കോഴിക്കോട് കൊടുവള്ളിയിൽ എംഎൽഎ ബോർഡ് വച്ച കാർ (കാർ എംഎൽഎയുടെ പേരിലല്ല), മൂവാറ്റുപുഴ നഗരസഭാ ചെയർമാന്റെ ബോർഡ് വച്ച വാഹനം, മാവേലിക്കരയിൽ തഹസിൽദാരുടെ ബോർഡ് വച്ച വാഹനം (വാഹനം ജില്ലാ കലക്ടറുടെ പേരിൽ), കൊട്ടാരക്കരയിൽ പോലീസ് വാഹനം (സംസ്ഥാന പോലീസ് മേധാവിയുടെ പേരിലാണ് വാഹനം). സുൽത്താൻ ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ വാഹനം. ചേലക്കര, പഴയന്നൂർ, താമരക്കുളം, എഴുകോൺ പഞ്ചായത്തുകളുടെ വാഹനം. വടകര നഗരസഭ, തിരുവനന്തപുരം കോർപറേഷൻ എന്നിവയുടെ വാഹനം. എന്നിവ നിയമലംഘനം നടത്തി ക്യാമറക്കണ്ണുകളിൽ പെട്ട വിഐപി വാഹനങ്ങളിൽ ചിലത് മാത്രമാണ്.

ദിവസവും 30,000 പേർക്കാണ് എഐ ക്യാമറ വഴി പിഴയീടാക്കുന്നത്. ഈ നിയമം സാധാരണക്കാരന് മാത്രം ബാധകമാണോ അതോ വിഐപികളും പാലിക്കാൻ ബാധ്യസ്ഥരാണോ എന്നാണ് ഉയരുന്ന ചോദ്യം.

Tags: traffictraffic rules in kerala
Share7
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies