കണ്ണൂർ: തയ്യിലിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക് കടന്നലിന്റെ കുത്തേറ്റു. 50 ലധികം പേർക്കാണ് കുത്തേറ്റത്. ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല.
ഉച്ചയോടെയായിരുന്നു സംഭവം. തയ്യിലിലെ ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിനിടെ ആയിരുന്നു തേനീച്ചകളുടെ ആക്രമണം ഉണ്ടായത്. വധൂവരന്മാർ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിക്കുന്നതിനിടെ വിവാഹത്തിന് എത്തിയവർ പടക്കം പൊട്ടിച്ചിരുന്നു. ഇതോടെയായിരുന്നു കടന്നൽ കൂട് ഇളകിയത്.











