Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക്: വീണ്ടും മണ്ണിടിച്ചിൽ; ഓഗർ ഡ്രില്ലിംഗ് മെഷീനും പ്ലാറ്റ്‌ഫോമും മാറ്റി; പ്രാർത്ഥനയിൽ നാട്

by Brave India Desk
Nov 15, 2023, 11:04 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. നാലാം ദിവസമാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എന്നാൽ, ഇന്നലെ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതോടെ ​പൈപ്പുകൾ അ‌കത്തേക്ക് കയറ്റി ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായത്കൊണ്ടു തന്നെ ​പൈപ്പുകൾ അ‌കത്തേക്ക് കയറ്റാനായി എത്തിച്ച ഓഗർ ഡ്രില്ലിംഗ് മെഷീനും ഇത് സ്ഥാപിച്ചിരുന്ന പ്ലാറ്റ്‌ഫോമും മാറ്റേണ്ടിവന്നു.

ഓഗർ ഡ്രില്ലിംഗ് മെഷീന് പ്ലാറ്റ്ഫോം തയ്യാറാക്കാൻ രക്ഷാപ്രവർത്തകർ ഇന്നലെ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു. എന്നാൽ, പുതിയ മണ്ണിടിച്ചിലോടെ വീണ്ടും പ്ലാറ്റ്ഫോം തയ്യാറാക്കാനുള്ള പണികൾ ആരംഭിച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിൽ അവശിഷ്ടങ്ങൾ വീണ് രണ്ട് രക്ഷാപ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്ത് സ്ഥാപിച്ച താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റി.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ഓഗർ മെഷീൻ ഉപയോഗിച്ച് തുരങ്കം നിർമിച്ച് ​പൈപ്പുകൾ കടത്തി വിടാൻ ശ്രമം ആരംഭിച്ചിരുന്നു. ഇത് വിജയിച്ചിരുന്നെങ്കിൽ ഇന്നലെയോടെ തന്നെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാൻ കഴിയുമായിരുന്നു. എന്നാൽ, ഇന്നലെയുണ്ടായ അ‌പ്രതീക്ഷിത മണ്ണിടിച്ചിൽ ശ്രമം പരാജയപ്പെടുത്തി. രണ്ട് പേർക്ക് അ‌പകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി’- ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് റുഹേല പറഞ്ഞു.

ഡ്രില്ലിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള പ്ലാറ്റ്ഫോം ഒരുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. പ്ലാറ്റ്‌ഫോം ബലപ്പെടുത്തുന്നതിനുള്ള കോൺക്രീറ്റ് ജോലികളും പുരോഗമിക്കുന്നുണ്ട്. 800, 900 മില്ലിമീറ്റർ വ്യാസമുള്ള സ്റ്റീൽ പൈപ്പുകൾ ഒന്നിനുപുറകെ ഒന്നായി ഡ്രില്ലിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾക്ക് ഉള്ളിലേക്ക് കയറ്റി സുരക്ഷിതമായി തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നോക്കുന്നത്. ആറ് മീറ്റർ നീളമുള്ള എട്ട് 900 മില്ലിമീറ്റർ വ്യാസത്തിന്റെ പൈപ്പുകളും അതേ നീളത്തിൽ 800 മില്ലിമീറ്റർ വ്യാസമുള്ള അഞ്ച് പൈപ്പുകളും ആണ് ഉള്ളത്. ട്യൂബുകളിലൂടെ ഓക്സിജൻ, വെള്ളം, ഭക്ഷണ പാക്കറ്റുകൾ, മരുന്നുകൾ എന്നിവ തൊഴിലാളികൾക്ക് ലഭ്യമാക്കുന്നുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് തുരങ്കം തകര്‍ന്നത്. നാലര കിലോമീറ്റര്‍ വരുന്ന ടണലിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്. നാൽപ്പതോളം
തൊഴിലാളികളാണ് അ‌കത്ത് കുടുങ്ങിക്കിടക്കുന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കം. ചാര്‍ ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കത്തിന്റെ നിര്‍മ്മാണം.ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള ദൂരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് തുരങ്കം പണിയുന്നത്. തുരങ്കം യാഥാര്‍ഥ്യമായാല്‍ ദൂരം 26 കിലോമീറ്റര്‍ കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.

Tags: UTTARKASHI TUNNEL COLLAPSEUttarkashi tunnel
Share3
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies