ഭോപ്പാൽ; മദ്ധ്യപ്രദേശിലെ മദ്യനിർമ്മാണ ശാലയിൽ ബാലവേല ചെയ്ത് വരികയായിരുന്ന 50 കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടികളെ സ്ഥാപനത്തിൽ എത്തിച്ച് 15 മണിക്കൂറോളം തുടർച്ചയായി ജോലി ചെയ്യിപ്പിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫാക്ടറി ഉടമയ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസ് എടുത്തു.









