Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • International
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • International
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ആയുധം ഉപേക്ഷിച്ച കമ്യൂണിസ്റ്റ് ഭീകരർ ഇനി കുടുംബനാഥന്മാർ, വന്ധ്യംകരണ ശസ്ത്രക്രിയ തിരുത്തി പുതുജീവിതത്തിലേക്ക്

by Brave India Desk
Jan 31, 2026, 12:21 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായിരുന്ന കമ്യൂണിസ്റ്റ് ഭീകരത അന്ത്യശ്വാസം വലിക്കുമ്പോൾ,  ജനാധിപത്യത്തിന്റെ വെളിച്ചത്തിലേക്ക് മടങ്ങുന്ന കമ്യൂണിസ്റ്റ് ഭീകരർക്കിടയിൽ പുതിയൊരു മാറ്റം. ആയുധം വെച്ച് കീഴടങ്ങിയ നൂറുകണക്കിന് മുൻ കമ്യൂണിസ്റ്റ് ഭീകർ തങ്ങളുടെ വന്ധ്യംകരണ ശസ്ത്രക്രിയ  തിരുത്തി സാധാരണ കുടുംബജീവിതത്തിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. സംഘടനയുടെ ഭാഗമായതിന് ശേഷം കാട്ടിൽ വെച്ച് നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരായവരാണിവർ. നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ നടപടികളെത്തുടർന്ന് മാവോയിസ്റ്റ് സ്വാധീന മേഖലകൾ ഇല്ലാതാകുന്നതോടെയാണ് ഈ മാനുഷികമായ മാറ്റം ദൃശ്യമാകുന്നത്.

കമ്യൂണിസ്റ്റ് ഭീകര സംഘടനകളിൽ അംഗങ്ങളാകുന്നവർക്ക് വിവാഹം കഴിക്കാൻ അനുവാദമുണ്ടെങ്കിലും കുട്ടികൾ ഉണ്ടാകാൻ പാടില്ലെന്ന ക്രൂരമായ നിബന്ധന നിലവിലുണ്ട്. ഇതനുസരിച്ച് കാട്ടിലെ താത്കാലിക താവളങ്ങളിൽ വെച്ച് സംഘടനയിലെ തന്നെ ഡോക്ടർമാരെ ഉപയോഗിച്ച് ഇവർക്ക് വന്ധ്യംകരണം നടത്താറാണ് പതിവ്. എന്നാൽ, കീഴടങ്ങൽ വഴി ലഭിച്ച സ്വാതന്ത്ര്യത്തോടെ മക്കളും കുടുംബവുമായി സമാധാനപരമായ ജീവിതം നയിക്കാൻ ഇവർ ഇപ്പോൾ ആഗ്രഹിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം 50-ഓളം മുൻ കമ്യൂണിസ്റ്റ് ഭീകരർ  റായ്‌പൂരിലെയും ജഗ്‌ദൽപൂരിലെയും ആശുപത്രികളിൽ വെച്ച് ശസ്ത്രക്രിയ തിരുത്തി ‘നാസ് ജോഡ്‌ന’ (രക്തക്കുഴലുകൾ യോജിപ്പിക്കൽ) പൂർത്തിയാക്കി.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ജനുവരിയിൽ കീഴടങ്ങിയ 8 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മുൻ ഡിവിഷണൽ കമ്മിറ്റി അംഗം താതി ഗാന്ധിയെന്ന അറബ് (35) ഈ മാറ്റത്തിന്റെ മുഖമാണ്. 2014-ൽ കാട്ടിൽ വെച്ച് നിർബന്ധിത ശസ്ത്രക്രിയക്ക് വിധേയനായ അറബ്, കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ സഹായത്തോടെ അത് തിരുത്തി. ഇപ്പോൾ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിൽ (DRG) അസിസ്റ്റന്റ് കോൺസ്റ്റബിളായി ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു വധുവിനായുള്ള തിരച്ചിലിലാണ്.

സംഘടനയ്ക്കുള്ളിലെ സ്ത്രീകളുടെയും യുവാക്കളുടെയും അവസ്ഥ എത്രത്തോളം ഭീകരമായിരുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. കാട്ടിൽ തോക്കിൻ മുനയിൽ നടന്നിരുന്ന വിവാഹങ്ങൾ വെറും ചടങ്ങുകൾ മാത്രമായിരുന്നുവെന്നും ദമ്പതികളെ ഒരുമിച്ച് താമസിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും മുൻ കേഡറുകൾ സാക്ഷ്യപ്പെടുത്തുന്നു.

2026 മാർച്ച് 31-ഓടെ ഇന്ത്യയിൽ നിന്ന് ഇടതുപക്ഷ തീവ്രവാദം പൂർണ്ണമായും തുടച്ചുനീക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം ലക്ഷ്യത്തോടടുക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ റെക്കോർഡ് എണ്ണം (2,167 പേർ) കമ്യൂണിസ്റ്റ് ഭീകരരാണ് കീഴടങ്ങിയത്. ബസ്തർ മേഖലയിൽ മാത്രം 1,590 പേർ ആയുധം വെച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി. കാട്ടിൽ വെച്ച് ഭീകരരുടെ വന്ധ്യംകരണം നടത്തിയിരുന്ന ഡോക്ടർ ശുക് ലാൽ ജൂറി പോലും ഇപ്പോൾ കീഴടങ്ങി സമാധാനത്തിന്റെ പാതയിലാണ്. കീഴടങ്ങുന്നവർക്ക് മെഡിക്കൽ സഹായത്തിന് പുറമെ തൊഴിലും സുരക്ഷയും നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

Tags: Maoistsvasectomies reversed
Share
Tweet
Send
Share

Latest stories from this section

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies