Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

അന്വേഷണത്തിൽ യാതൊരുവിധ ഒളിച്ചുകളികളും അനുവദിക്കില്ല; ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ് ബംഗ്ലാദേശിനെ അറിയിച്ച് അജിത്ഡോവൽ

by Brave India Desk
May 20, 2026, 04:16 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോംഗിലുള്ള (ചട്ടോഗ്രാം) ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ പരിസരത്ത് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ചണ്ഡീഗഡ് സ്വദേശിയും അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറുമായ നരേൻ ധർ (38) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഹൈക്കമ്മീഷന്റെ പഴയ വിസ സെന്റർ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള ബാത്റൂമിന് സമീപമാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം കണ്ടെത്തിയത്.

രാജ്യത്തിന് പുറത്ത് സേവനമനുഷ്ഠിക്കുന്ന ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന്റെ ജീവന് സംഭവിച്ച ഈ നഷ്ടത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ വീക്ഷിക്കുന്നത്. വിദേശ മണ്ണിൽ ഭാരതത്തിന്റെ പ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന ശക്തമായ സന്ദേശമാണ് ഇന്ത്യൻ ഭരണകൂടം നൽകുന്നത്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിഷയത്തിൽ നേരിട്ട് ഇടപെട്ടാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.  വിദേശകാര്യ മന്ത്രാലയത്തിലെയും ഇന്റലിജൻസ് ഏജൻസികളിലെയും ഉന്നത ഉദ്യോഗസ്ഥരുമായി അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. വിദേശ മണ്ണിൽ ഭാരതീയ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ഭീഷണികൾ, സുരക്ഷാ വീഴ്ചകൾ എന്നിവയെക്കുറിച്ച് അദ്ദേഹം കൃത്യമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ബംഗ്ലാദേശിലെ ഉന്നത സുരക്ഷാ-നയതന്ത്ര ഉദ്യോഗസ്ഥരുമായി ദേശീയ സുരക്ഷാ കൗൺസിൽ നേരിട്ട് ബന്ധപ്പെടുന്നുണ്ട്. അന്വേഷണത്തിൽ യാതൊരുവിധ ഒളിച്ചുകളികളും അനുവദിക്കില്ലെന്ന കടുത്ത സന്ദേശമാണ് ഡോവലിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ വിഭാഗം ധാക്കയ്ക്ക് നൽകിയിരിക്കുന്നത്.

പ്രാഥമികമായി ഹൃദയാഘാതമാണ് മരണകാരണമെന്ന് ബംഗ്ലാദേശ് പോലീസ് പറയുന്നുണ്ടെങ്കിലും, അയൽരാജ്യങ്ങളിലെ വിദേശ ശക്തികളുടെ സാന്നിധ്യവും അട്ടിമറി സാധ്യതകളും പൂർണ്ണമായി അന്വേഷിക്കാൻ ഇന്റലിജൻസ് ഏജൻസികൾക്ക് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൂറു ശതമാനം സുതാര്യമായിരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നിലും ഈ ജാഗ്രതയുണ്ട്.

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും മറ്റ് അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളിലും സേവനമനുഷ്ഠിക്കുന്ന എല്ലാ ഇന്ത്യൻ ഉദ്യോഗസ്ഥരുടെയും സുരക്ഷാ പ്രോട്ടോക്കോൾ കർശനമാക്കാൻ അദ്ദേഹം നിർദ്ദേശിച്ചതായാണ് സൂചനകൾ.

സംഭവമറിഞ്ഞയുടൻ തന്നെ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ചിറ്റഗോംഗിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനും അടിയന്തരമായി രംഗത്തിറങ്ങി. ബംഗ്ലാദേശ് പ്രാദേശിക അധികാരികളുമായും വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.

മരണത്തിൽ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതയോ ബാഹ്യ ഇടപെടലുകളോ ഉണ്ടോ എന്ന് കണ്ടെത്താൻ ഇന്ത്യ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശ നയതന്ത്ര ഉദ്യോഗസ്ഥനായതിനാൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും പാലിച്ച് മാത്രമേ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോർട്ടവും നടത്താവൂ എന്ന് ഇന്ത്യ നിർദ്ദേശിച്ചു. ഇതനുസരിച്ച് മൃതദേഹം ചിറ്റഗോംഗ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പ്രാഥമിക നിഗമന പ്രകാരം ഹൃദയാഘാതമാണ് മരണകാരണമെന്ന് ബംഗ്ലാദേശ് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമേ അന്തിമ സ്ഥിരീകരണം ഉണ്ടാകൂ. റിപ്പോർട്ട് ലഭിച്ചാലുടൻ ഭൗതികശരീരം ഇന്ത്യൻ ഹൈക്കമ്മീഷൻ അധികൃതർ ഔദ്യോഗികമായി ഏറ്റുവാങ്ങും.

 

Tags: ajith dowelbangladesh indiaIndian Diplomat Found DeadNaren Dhar
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies