Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

കാഷ്‌മീരിൽ A++ ഗ്രേഡ് ഭീകരനെ വേട്ടയാടിയ ധീരൻ; ലെഫ്റ്റനന്റ് കമാൻഡർ സൂരജ് പ്രശാറിന് ശൗര്യചക്ര സമ്മാനിച്ച് രാഷ്ട്രപതി; രാജ്യം ആദരിച്ച ആ വീരനായകൻ

by Brave India Desk
Jun 9, 2026, 01:58 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ സായുധ സേനയിലെയും സുരക്ഷാ ഏജൻസികളിലെയും ഉദ്യോഗസ്ഥരുടെ അസാധാരണമായ വീര്യത്തെയും ധീരതയെയും ആദരിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമു കഴിഞ്ഞ ദിവസം ശൗര്യചക്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന 2026-ലെ ഡിഫൻസ് ഇൻവെസ്റ്റിറ്റ്യൂർ ചടങ്ങിലാണ്. ഈ പരമോന്നത ബഹുമതികൾ സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

സുരക്ഷാ സേനകൾ സംയുക്തമായി നടത്തിയ ഈ ഓപ്പറേഷനിൽ അത്യാധുനിക ആയുധങ്ങളേന്തിയ ഭീകരരെയാണ് സൈന്യം വധിച്ചത്. ലെഫ്റ്റനന്റ് കമാൻഡർ സൂരജ് പ്രശാർ, അസിസ്റ്റന്റ് കമാൻഡന്റ് മുഹമ്മദ് ഷഫീഖ്, ലെഫ്റ്റനന്റ് കമാൻഡർ റാം ഗോയൽ, കോൺസ്റ്റബിൾ സദ്ദാം ഹുസൈൻ എന്നിവരും ഈ ദൗത്യത്തിലെ ധീരതയ്ക്ക് ശൗര്യചക്ര ഏറ്റുവാങ്ങി.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

2024 നവംബർ 5, 6 തീയതികളിലാണ് ജമ്മു കശ്മീരിലെ ചുന്തവാടി ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം സംയുക്ത തിരച്ചിൽ ആരംഭിച്ചത്. കടുത്ത വെല്ലുവിളികൾ നിറഞ്ഞ ഈ ദൗത്യത്തിൽ അതിസാഹസികമായ നേതൃത്വപാടവമാണ് സൂരജ് പ്രശാർ കാഴ്ചവെച്ചത്. കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ‘A++ ഗ്രേഡ്’ ഉള്ള അതിശക്തനായ ഒരു വിദേശ ഭീകരനെ വധിക്കാനും വൻ ആയുധശേഖരം പിടിച്ചെടുക്കാനും ഈ ഓപ്പറേഷനിലൂടെ സൈന്യത്തിന് സാധിച്ചു.

ഓപ്പറേഷനിടെ ഒരു വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ കടുത്ത രീതിയിൽ വെടിയുതിർക്കാൻ ആരംഭിച്ചു. ഈ സമയത്ത് തന്ത്രപരമായി ഭീകരരുടെ തൊട്ടടുത്ത് തന്നെയുള്ള സുരക്ഷിതമായ ഒരു മുൻനിര സ്ഥാനം സൂരജ് പ്രശാർ കൈക്കലാക്കി. വെടിവെയ്പ്പിനിടയിൽ, സൈന്യത്തിന്റെ ഉപരോധം ഭേദിച്ച് പുറത്തുകടക്കാൻ ശ്രമിച്ച ഒരു ഭീകരൻ ഇന്ത്യൻ സൈനികർക്ക് നേരെ വെടിയുതിർക്കുകയും ചില സൈനികർക്ക് ഗുരുതരമല്ലാത്ത രീതിയിൽ പരിക്കേൽക്കുകയും ചെയ്തു.

സാഹചര്യം അതീവ ഗുരുതരമാണെന്ന് മനസ്സിലാക്കിയ സൂരജ് പ്രശാർ ഒട്ടും സമയം കളയാതെ ഒളിച്ചിരുന്ന രണ്ടാമത്തെ ഭീകരന് നേരെ കൃത്യമായ ലക്ഷ്യത്തോടെ പ്രത്യാക്രമണം നടത്തി. ഒപ്പം തന്റെ കൂടെയുള്ള സൈനികർക്ക് ഭീകരരുടെ കൃത്യമായ ലൊക്കേഷൻ തത്സമയം കൈമാറുകയും ചെയ്തു. ഇതിന്റെ ഫലമായി അന്ന് രാത്രി 8.25-ഓടെ ആ ഭീകരനെ പൂർണ്ണമായും വധിക്കാൻ ഇന്ത്യൻ സേനയ്ക്ക് സാധിച്ചു.

ഭീകരനെ വധിച്ചതിന് ശേഷവും ദൗത്യം അവിടെ അവസാനിച്ചില്ല. പ്രദേശം മുഴുവൻ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സൂര്യോദയം വരെ ആ പ്രദേശം മുഴുവൻ സൂരജ് പ്രശാറിന്റെ നേതൃത്വത്തിൽ സൈന്യം നിരീക്ഷണത്തിൽ വെയ്ക്കുകയായിരുന്നു. പിന്നീട് പുലർച്ചെയോടെ നടത്തിയ തിരച്ചിലിലാണ് യുദ്ധസമാനമായ കനത്ത ആയുധശേഖരങ്ങൾ സൈന്യം ഇവിടെ നിന്നും കണ്ടെടുത്തത്. സ്വന്തം ജീവൻ പോലും തൃണവൽക്കരിച്ചുകൊണ്ട് സാധാരണ ഡ്യൂട്ടിക്ക് അപ്പുറം ലെഫ്റ്റനന്റ് കമാൻഡർ സൂരജ് പ്രശാർ കാണിച്ച ഈ തന്റേടം, ഭീകരവിരുദ്ധ പോരാട്ടം ഇന്ത്യൻ സൈന്യത്തിന്റെ ഏറ്റവും ഉയർന്ന പാരമ്പര്യത്തിന് മാതൃകയാണെന്ന് രാജ്യം പ്രശംസിച്ചു.

Tags: Shaurya ChakraSuraj Prashar
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies