Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഇരുട്ടിൽ തപ്പിയ സൂപ്പർ ഓവർ; “പന്ത് കാണാൻ പറ്റുന്നില്ലെന്ന്” ഇന്ത്യൻ താരങ്ങൾ; ഡാംബുള്ളയിലെ നാടകീയ പോരിൽ പണി ചോദിച്ച് വാങ്ങിച്ചതോ?

by Brave India Desk
Jun 16, 2026, 03:08 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

വിവാദങ്ങളുടെ വാതിൽ തുറന്നതുപോലെയായിരുന്നു ഇന്ത്യ എ ടീമും ശ്രീലങ്ക എ ടീമും തമ്മിൽ നടന്ന ട്രൈ-സീരീസ് ഏകദിന മത്സരം. ഓരോ ഓവർ കഴിയുന്തോറും പുതിയ പുതിയ നാടകീയ നിമിഷങ്ങൾക്കാണ് ഡാംബുള്ള സാക്ഷ്യം വഹിച്ചത്. ആദ്യം പിച്ചിന്റെ മധ്യഭാഗത്തുകൂടി ഓടിയതിന് ഇന്ത്യൻ ഓൾറൗണ്ടർ വിപ്രാജ് നിഗം വരുത്തിവെച്ച 10 റൺസ് പെനാൽറ്റിയായിരുന്നു ഇന്ത്യയ്ക്ക് തിരിച്ചടിയായത്. പിന്നീട് നിശ്ചിത 100 ഓവറുകൾ പൂർത്തിയായപ്പോൾ ഇരുടീമുകളും 265 റൺസ് വീതം എടുത്ത് സമനിലയിലായതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. എന്നാൽ അപ്പോഴേക്കും ഡാംബുള്ളയിലെ വെളിച്ചം പൂർണ്ണമായും മങ്ങിത്തുടങ്ങിയിരുന്നു.

ഡാംബുള്ളയിലെ വെളിച്ചക്കുറവ് കാരണം സൂപ്പർ ഓവർ നടത്തുന്ന കാര്യത്തിൽ ഓൺ-ഫീൽഡ് അമ്പയർമാർക്ക് കടുത്ത ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ തിലക് വർമ്മ സൂപ്പർ ഓവർ വേണമെന്ന നിലപാടിൽ ഉറച്ചുനിന്നു. ശ്രീലങ്കൻ ക്യാമ്പ് ഈ തർക്കങ്ങളിൽ ഇടപെടാതെ മാറിനിന്നു. ഒടുവിൽ, വെളിച്ചം ഇനിയും കുറയുകയാണെങ്കിൽ കളി ഉടനടി നിർത്തുമെന്ന കർശന ഉപാധിയോടെ അമ്പയർമാർ സൂപ്പർ ഓവറിന് അനുമതി നൽകുകയായിരുന്നു.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എ ടീം 6 പന്തിൽ 16 റൺസ് അടിച്ചുകൂട്ടി ഇന്ത്യയ്ക്ക് മുന്നിൽ 17 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. എന്നാൽ ലങ്കൻ ഇന്നിങ്‌സിലെ അവസാന പന്തിൽ അമ്പയർ വിളിച്ച അംപയർ ‘ഓവർ-വേസ്റ്റ്-ഹൈ’ (അരയ്ക്ക് മുകളിൽ വന്ന) നോ-ബോൾ ഇന്ത്യൻ ക്യാമ്പിൽ കനത്ത പ്രതിഷേധത്തിന് കാരണമായി. ഈ പന്തിൽ ലഭിച്ച അധിക റൺസാണ് ലങ്കൻ സ്കോർ 16-ൽ എത്തിച്ചത്.

റിപ്പോർട്ട് പ്രകാരം, ഇന്ത്യ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോഴേക്കും വെളിച്ചം പൂർണ്ണമായും നിലച്ചിരുന്നു. കണ്ണിമ ചിമ്മുന്ന ഇരുട്ടായിട്ടും കളി നിർത്താൻ അമ്പയർമാർ തയ്യാറായില്ലെന്ന് മാത്രമല്ല, ബാറ്റ്സ്മാൻമാർക്ക് കടുത്ത ഭീഷണിയായി ഒരു ഫാസ്റ്റ് ബൗളറെക്കൊണ്ട് പന്തെറിയിക്കാനും അവർ അനുമതി നൽകി.

ഗാലറിയിലെ കാണികൾക്ക് പോലും പന്ത് എവിടെയാണെന്ന് കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ താരങ്ങളിൽ ഒരാൾ “യാർ, ബോൾ ദിഖ് ഹി നഹി രഹാ ഹേ” ( എനിക്ക് പന്ത് കാണാൻ പോലും പറ്റുന്നില്ല) എന്ന് സഹതാരങ്ങളോട് വിളിച്ചുപറയുന്നത് കേൾക്കാമായിരുന്നു. പന്ത് കൃത്യമായി കാണാൻ കഴിയാത്തതുകൊണ്ട് തന്നെ ഇന്ത്യൻ ബാറ്റർമാരായ വൈഭവ് സൂര്യവംശിക്കും സൂര്യൻഷ് ഷെഡ്ഗെയ്ക്കും പന്ത് ബാറ്റിൽ തൊടുക്കാൻ പോലും സാധിച്ചില്ല. സൂപ്പർ ഓവറിൽ വെറും 9 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.

മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയതിന് പിന്നാലെ മൈതാനത്ത് വീണ്ടും നാടകീയ രംഗങ്ങൾ അരങ്ങേറി. തോൽവിക്ക് പിന്നാലെ ശ്രീലങ്കൻ കളിക്കാരും ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിയും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായി. ലങ്കൻ താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ചില പരാമർശങ്ങൾ 15-കാരനായ വൈഭവിനെ കടുത്ത രീതിയിൽ പ്രകോപിപ്പിക്കുകയും താരം അക്രമാസക്തമായി പ്രതികരിക്കുകയുമായിരുന്നു. ഗ്രൗണ്ടിൽ തിലക് വർമ്മ അമ്പയറോട് മുഖാമുഖം തർക്കിക്കുന്നതിന്റെയും, വൈഭവ് ലങ്കൻ താരങ്ങളോട് ചൂടാകുന്നതിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കനത്ത ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

The two hottest moments of today’s match!
First, Tilak Varma went face-to-face with the umpire, then
Vaibhav Suryavanshi got into a heated exchange with the Sri Lankan players. pic.twitter.com/fZSVPLGmbp

— Rehan 56 (@imrehan456) June 15, 2026

 

Tags: ipl 2026THILAK VARMAVaibhav SooryavanshiINDIA VS SRILANKA Abcciindian cricket
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies