Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

by Brave India Desk
Jul 20, 2026, 08:42 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

 

ഇന്ത്യയുമായി ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി തർക്കങ്ങളിൽ നിർണ്ണായക അയവ് വരുത്താൻ സൂചന നൽകി നേപ്പാൾ സർക്കാരിന്റെ പുതിയ നീക്കം. ഇന്ത്യ തങ്ങളുടേതെന്ന് വ്യക്തമാക്കുന്ന ലിംപിയാധുര, ലിപുലേഖ്, കാലാപാനി എന്നീ തർക്കപ്രദേശങ്ങൾ ഉൾപ്പെടുത്തി മുൻപ് പുറത്തിറക്കിയ വിവാദ ഭൂപടം ഒരു രൂപ നാണയത്തിൽ നിന്ന് നേപ്പാൾ ഒടുവിൽ ഒഴിവാക്കി. ഇതിന് പകരം രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ ഒരു പുരാതന ബൗദ്ധ സന്യാസി മഠത്തിന്റെ (Monastery) ചിത്രമാണ് പുതിയ നാണയത്തിൽ ഉൾപ്പെടുത്തുക. പ്രധാനമന്ത്രി ബലൻ ഷായുടെ നേതൃത്വത്തിലുള്ള നേപ്പാൾ മന്ത്രിസഭയാണ് നേപ്പാൾ രാഷ്ട്ര ബാങ്ക് (Nepal Rastra Bank) സമർപ്പിച്ച ഈ പുനർരൂപകൽപ്പന നിർദ്ദേശത്തിന് കഴിഞ്ഞദിവസം അംഗീകാരം നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ് നേപ്പാളിന്റെ ഈ അപ്രതീക്ഷിത പിന്മാറ്റം.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

2020-ൽ കെ.പി. ശർമ്മ ഒലി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഉത്തരാഖണ്ഡിനോട് ചേർന്നുകിടക്കുന്ന ഇന്ത്യയുടെ തന്ത്രപ്രധാന അതിർത്തി മേഖലകളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ നേപ്പാളിന്റെ ഭാഗമാക്കി കാണിച്ച് പുതിയ രാഷ്ട്രീയ ഭൂപടം ഔദ്യോഗികമായി പുറത്തിറക്കിയത്. ഭരണഘടനാ ഭേദഗതിയിലൂടെ പാസ്സാക്കിയ ഈ ഭൂപടം പിന്നീട് നേപ്പാളിന്റെ കറൻസി നോട്ടുകളിലും നാണയങ്ങളിലും വ്യാപകമായി പ്രിന്റ് ചെയ്യുകയും ചെയ്തു. ഇത് ഇന്ത്യയും നേപ്പാളും തമ്മിൽ കടുത്ത നയതന്ത്ര പോരിലേക്കാണ് വഴിമാറിയത്. ബ്രിട്ടീഷ് ഇന്ത്യയുമായി ഒപ്പുവെച്ച 1816-ലെ സുഗൗലി ഉടമ്പടി പ്രകാരം ഈ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് നേപ്പാൾ വാദിച്ചപ്പോൾ, ചരിത്രരേഖകൾ ഉയർത്തിക്കാട്ടി ഇന്ത്യ ഈ അവകാശവാദം ശക്തമായി തള്ളിയിരുന്നു.

എന്നാൽ, പുതിയ തീരുമാനപ്രകാരം വിവാദ ഭൂപടത്തിന് പകരം നേപ്പാളിലെ മുസ്താങ് ജില്ലയിലുള്ള, ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന ചരിത്രപ്രസിദ്ധമായ ‘ലോ ഘ്യാകർ’ (Lo Ghyakar) സന്യാസി മഠത്തിന്റെ ചിത്രമായിരിക്കും ഒരു രൂപ നാണയത്തിൽ ഇനി ഇടംപിടിക്കുക. നേപ്പാളിലെ ഏറ്റവും പഴക്കമേറിയ ബുദ്ധമത കേന്ദ്രങ്ങളിലൊന്നാണിത്. അതേസമയം, രണ്ട് രൂപ നാണയത്തിൽ പഴയ വിവാദ ഭൂപടം നിലനിർത്തുമെന്നും സൂചനകളുണ്ട്. നാണയങ്ങളുടെ വലുപ്പവും ഭാരവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റമെന്നാണ് നേപ്പാൾ രാഷ്ട്ര ബാങ്ക് ഔദ്യോഗികമായി വിശദീകരിക്കുന്നത്. പുതിയ ഒരു രൂപ നാണയത്തിന്റെ ഭാരം 4 ഗ്രാമിൽ നിന്ന് 3.2 ഗ്രാമായും രണ്ട് രൂപയുടേത് 5 ഗ്രാമിൽ നിന്ന് 3.8 ഗ്രാമായും കുറയും. മിശ്രലോഹത്തിന് പകരം സ്റ്റീൽ ഉപയോഗിച്ചാവും പുതിയ നാണയങ്ങൾ നിർമ്മിക്കുക.

നേപ്പാൾ സർക്കാരിന്റെ ഈ പെട്ടെന്നുള്ള പിന്മാറ്റത്തിനെതിരെ രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലുള്ള രാജ്യത്തിന്റെ പരമാധികാരത്തിന്മേൽ ഏൽപ്പിച്ച കടുത്ത പ്രഹരമാണിതെന്നും, ദേശവിരുദ്ധമായ ഈ തീരുമാനത്തിൽ സർക്കാർ അടിയന്തരമായി വ്യക്തത വരുത്തണമെന്നും മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഭീം റാവൽ ആവശ്യപ്പെട്ടു. യുഎസ് നയതന്ത്ര സഹായത്തോടെ പുനരുദ്ധാരണം നടത്തിയ മഠത്തിന്റെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തിയതിന് പിന്നിൽ വൻ ഭൗമരാഷ്ട്രീയ നീക്കങ്ങളുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. തർക്കമേഖലകളിൽ നിന്ന് ഇന്ത്യൻ സൈന്യത്തെയും ഐടിബിപിയെയും (ITBP) പിൻവലിക്കണമെന്ന നേപ്പാളിന്റെ കടുത്ത നിലപാടുകൾക്കിടയിൽ വന്ന ഈ സാങ്കേതിക മാറ്റം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് പുതിയ വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.

Tags: nepalCoin
Share
Tweet
Send
Share

Latest stories from this section

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies