Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

by Brave India Desk
Jul 21, 2026, 04:45 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭോപ്പാൽ : സഭയിലുടനീളം കോൺഗ്രസ് അംഗങ്ങൾ ഉയർത്തിയ കടുത്ത പ്രതിഷേധത്തിനും ബഹളത്തിനുമിടയിൽ മധ്യപ്രദേശ് നിയമസഭ ഏകീകൃത സിവിൽ കോഡ് (യു.സി.സി) ഭേദഗതി ബിൽ 2026 ശബ്ദവോട്ടോടെ പാസാക്കി. ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം ഏകീകൃത സിവിൽ കോഡ് നിയമമാക്കുന്ന രാജ്യത്തെ നാലാമത്തെ സംസ്ഥാനമായി മധ്യപ്രദേശ് ഇതോടെ മാറി. സാങ്കേതിക വിദ്യാഭ്യാസ തൊഴിൽ പരിശീലന മന്ത്രി ഗൗതം തെത്വാലാണ് ചൊവ്വാഴ്ച ബിൽ സഭയിൽ പാസാക്കുന്നതിനായി സമർപ്പിച്ചത്. ബിൽ സഭാ സെലക്ട് കമ്മിറ്റിയുടെ പഠനത്തിനായി വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസ് സഭയുടെ നടുക്കളത്തിലിറങ്ങി കടുത്ത മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയെങ്കിലും, വോട്ടെടുപ്പിലൂടെ സർക്കാർ ബിൽ പാസാക്കിയെടുക്കുകയായിരുന്നു.

രണ്ട് തവണ തടസ്സപ്പെട്ട സഭാ നടപടികൾക്ക് ശേഷമാണ് ചരിത്രപരമായ ഈ നിയമനിർമ്മാണം പൂർത്തിയാക്കിയത്. ബിൽ പാസായതിന് പിന്നാലെ പ്രതികരണവുമായി എത്തിയ മുഖ്യമന്ത്രി മോഹൻ യാദവ്, മധ്യപ്രദേശിലെ 8.5 കോടി ജനങ്ങൾക്ക് ഇതൊരു ‘സുവർണ്ണ ദിനമാണെന്ന്’ വിശേഷിപ്പിച്ചു. ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക, ഒരു നേതാവ്’ എന്ന ഡോ. ബി.ആർ അംബേദ്കറുടെയും സർദാർ വല്ലഭ്ഭായി പട്ടേലിന്റെയും ദർശനങ്ങളോടുള്ള സർക്കാരിന്റെ ആത്മാർത്ഥമായ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, സ്വത്തവകാശം, ലിവിംഗ് റിലേഷൻഷിപ്പുകൾ എന്നിവയിൽ സംസ്ഥാനത്തെ മുഴുവൻ പൗരന്മാർക്കും മതം നോക്കാതെ ഏകീകൃത നിയമം ഉറപ്പാക്കുന്നതാണ് മധ്യപ്രദേശ് യു.സി.സി ബിൽ. ബഹുഭാര്യത്വം, നികാഹ് ഹലാല, മുത്തലാഖ് എന്നിവ പൂർണ്ണമായി നിരോധിക്കുന്ന ബില്ലിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18-ഉം ആൺകുട്ടികളുടേത് 21-ഉം ആയി നിലനിർത്തിയിട്ടുണ്ട്. കൂടാതെ പ്രാദേശിക ഭരണകൂടങ്ങൾക്ക് കീഴിൽ എല്ലാ വിവാഹങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ലിവിംഗ് റിലേഷൻഷിപ്പുകൾ ഒരു മാസത്തിനകം രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കിയ ബിൽ, വിവാഹിതരായ വ്യക്തികൾ ഇത് ലംഘിച്ചാൽ അഞ്ച് വർഷം വരെ തടവുശിക്ഷയും ശുപാർശ ചെയ്യുന്നുണ്ട്. കൂടാതെ ലിവിംഗ് റിലേഷൻഷിപ്പിലൂടെ ജനിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ പൂർണ്ണ അവകാശമുണ്ടായിരിക്കും. അതേസമയം, തദ്ദേശീയരായ പട്ടികവർഗ്ഗ (ST) വിഭാഗങ്ങളുടെ ആചാരങ്ങളെയും സംസ്‌കാരങ്ങളെയും നിയമത്തിന്റെ പരിധിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, സഭയിൽ കൃത്യമായ മുന്നറിയിപ്പോ അജണ്ടയോ ഇല്ലാതെ സർക്കാരിന്റെ ഏകീകൃത സിവിൽ കോഡ് ബിൽ ‘വഞ്ചനാപരമായി’ അവതരിപ്പിച്ചു എന്നാരോപിച്ചാണ് കോൺഗ്രസ് എം.എൽ.എമാർ സഭ സ്തംഭിപ്പിച്ചത്. കോൺഗ്രസ് എം.എൽ.എ ആരിഫ് മസൂദ് ബില്ലിലെ ലിവിംഗ് റിലേഷൻഷിപ്പ് വ്യവസ്ഥകളെ അതിരൂക്ഷമായി ചോദ്യം ചെയ്യുകയും ഇത് നിയമാനുസൃതമായ വിവാഹബന്ധങ്ങളെ തകർക്കുമെന്ന് ആരോപിക്കുകയും ചെയ്തു. മറ്റൊരു എം.എൽ.എയായ അതിഫ് അഖീൽ, ഭരണഘടന പൗരന്മാർക്ക് നൽകുന്ന സ്വാതന്ത്ര്യത്തെ ചൂണ്ടിക്കാട്ടി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നൽകിയത് പോലെ മുസ്ലീങ്ങൾക്കും ഈ നിയമത്തിൽ നിന്ന് ഇളവ് നൽകണമെന്ന് സഭയിൽ ആവശ്യപ്പെട്ടു.

Tags: madhyapradeshuniform civil codeUCCMohan YadavBJP
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies