Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Health

നോർമൽ ആയി തോന്നുന്ന ബ്ലഡ് ടെസ്റ്റ് റിപ്പോർട്ടിലും ആ തകരാർ ഒളിച്ചിരിപ്പുണ്ടാകാം! നിങ്ങളുടെ കരൾ സുരക്ഷിതമാണോ?

by Brave India Desk
Jul 27, 2026, 12:10 pm IST
in Health, Science
Share on Facebook
Tweet
WhatsApp
Telegram

Stories you may like

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

സാധാരണയായി ചെയ്യുന്ന ഒരു രക്തപരിശോധനാ റിപ്പോർട്ട് കൈയിൽ കിട്ടുമ്പോൾ പലരും കൊളസ്ട്രോളോ ഷുഗറോ എത്രയെന്ന് നോക്കി ആശ്വസിക്കുകയോ വ്യാകുലപ്പെടുകയോ ചെയ്യാറുണ്ട്. എന്നാൽ, അതിനിടയിൽ നാം അധികം ശ്രദ്ധിക്കാതെ പോകുന്ന ‘എ.എൽ.ടി’ (ALT – Alanine Aminotransferase) അല്ലെങ്കിൽ ‘എസ്.ജി.പി.ടി’ (SGPT) എന്ന മൂന്നക്ഷരം നിങ്ങളുടെ കരളിന്റെ ആരോഗ്യത്തെക്കുറിച്ച് നൽകുന്ന മുന്നറിയിപ്പ് എത്രത്തോളമുണ്ടെന്ന് അറിയാമോ? ലക്ഷണങ്ങളൊന്നും പുറത്തുകാണിക്കാതെ ഉള്ളിൽ നിശബ്ദമായി പടരുന്ന കരൾ രോഗങ്ങളുടെ ആദ്യ സൂചനയാണ് രക്തത്തിലെ ഈ എൻസൈമിന്റെ വ്യതിയാനം. ലോകാരോഗ്യ സംഘടന (WHO) ഞെട്ടിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ലോകമെമ്പാടുമായി പ്രതിവർഷം ഇരുപത് ലക്ഷത്തോളം ആളുകളാണ് കരൾ അനുബന്ധ രോഗങ്ങൾ മൂലം ജീവൻ വെടിയുന്നത്.
കരൾ രോഗങ്ങളിൽ ഏറ്റവും വലിയ ഭീഷണിയാവുന്നത് വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധകളാണ്. 2022-ലെ മാത്രം കണക്കുകൾ പ്രകാരം 13 ലക്ഷത്തിലധികം ആളുകളുടെ ജീവനാണ് വൈറൽ ഹെപ്പറ്റൈറ്റിസ് കവർന്നത്. ലോകത്ത് നിലവിൽ 25.4 കോടി ആളുകൾ വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി അണുബാധയുമായും, 5 കോടിയോളം ആളുകൾ ഹെപ്പറ്റൈറ്റിസ് സി ബാധയുമായും ജീവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. തുടക്കത്തിൽ യാതൊരുവിധ അസ്വസ്ഥതകളും അനുഭവപ്പെടാത്തതിനാൽ തന്നെ, രോഗം മൂർച്ഛിച്ച് കരൾ പരാജയപ്പെടുന്ന ഘട്ടത്തിലോ സിറോസിസ് (Cirrhosis) ആയി മാറുമ്പോഴോ മാത്രമാണ് പലരും വിവരമറിയുന്നത്. ഇവിടെയാണ് എ.എൽ.ടി പരിശോധനയുടെ പ്രസക്തി വ്യക്തമാകുന്നത്.
നമ്മുടെ കരളിലെ കോശങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന ഒരു പ്രധാന എൻസൈം ആണ് അലനൈൻ അമിനോട്രാൻസ്ഫറേസ് അഥവാ എ.എൽ.ടി. നാം കഴിക്കുന്ന ഭക്ഷണത്തെ ശരീരത്തിന് ആവശ്യമായ ഊർജ്ജമാക്കി മാറ്റാൻ കരളിനെ സഹായിക്കുകയാണ് ഇതിന്റെ പ്രധാന ധർമ്മം. കരൾ കോശങ്ങൾ ആരോഗ്യത്തോടെയിരിക്കുമ്പോൾ രക്തത്തിൽ എ.എൽ.ടിയുടെ അളവ് വളരെ കുറവായിരിക്കും (സാധാരണയായി ഒരു ലിറ്ററിന് 7 മുതൽ 56 യൂണിറ്റ് വരെ). എന്നാൽ, ഏതെങ്കിലും തരത്തിലുള്ള അണുബാധയോ വീക്കമോ കരളിൽ ഉണ്ടാകുമ്പോൾ, മുറിവേറ്റ കരൾ കോശങ്ങളിൽ നിന്ന് ഈ എൻസൈം രക്തത്തിലേക്ക് ചോർന്നിറങ്ങുന്നു. രക്തപരിശോധനയിൽ എ.എൽ.ടി നില ഉയർന്നുനിൽക്കുന്നത് കരളിന് എന്തോ തകരാറ് സംഭവിച്ചിട്ടുണ്ടെന്നതിന്റെ വീഴ്ചയില്ലാത്ത സൂചനയാണ്.
അമിത മദ്യപാനവും വൈറസ് ബാധകളും മാത്രമല്ല, ഇന്നു കാണുന്ന മാറുന്ന ജീവിതശൈലിയും കരളിന്റെ വലിയൊരു ശത്രുവാണ്. മുൻപ് ‘നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ’ (NAFLD) എന്നറിയപ്പെട്ടിരുന്ന, ഇന്ന് ‘മെറ്റബോളിക് ഡിസ്ഫങ്ഷൻ-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ്’ (MASLD) എന്ന് വിളിക്കപ്പെടുന്ന അവസ്ഥ വൻതോതിൽ വർദ്ധിച്ചുവരികയാണ്. അമിതവണ്ണം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവയാണ് കരളിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. കൂടാതെ, സ്വയം ചികിത്സയിലൂടെ കഴിക്കുന്ന ചില വേദനസംഹാരികളും മറ്റു മരുന്നുകളും കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. മഞ്ഞപ്പിത്തം, കടുത്ത ക്ഷീണം, വയറുവേദന, മൂത്രത്തിന് കടുംനിറം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് വളരെ മുൻപുതന്നെ രക്തത്തിലെ എ.എൽ.ടി നിലയിലെ മാറ്റങ്ങളിലൂടെ കരളിന്റെ വീക്കം കണ്ടുപിടിക്കാൻ സാധിക്കും. കൃത്യമായ ഇടവേളകളിൽ രക്തപരിശോധന നടത്തുകയും, ഡോക്ടറുടെ നിർദ്ദേശപ്രകാരം ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും പിന്തുടരുകയും ചെയ്യുന്നത് കരളിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.

Tags: HealthLiverNORMALBLOOD TESTBLOOD REPORT
Share
Tweet
Send
Share

Latest stories from this section

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന്  വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന് വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies