Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

by Brave India Desk
Jul 29, 2026, 09:03 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

ബാങ്കോക്ക് : തായ്‌ലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. മോഹിത്, ആശിഷ്, ഹിമാൻഷു എന്നീ യുവാക്കളാണ് ബഡ്ജറ്റ് ടൂർ പാക്കേജിന്റെ കെണിയിൽപ്പെട്ട് ഒരാഴ്ചയിലധികം തടവറയിൽ അതിക്രൂരമായ പീഡനങ്ങൾക്കിരയായത്. ഓരോരുത്തരിൽ നിന്നും എഴുപതിനായിരം ഭാത് (ഏകദേശം രണ്ട് ലക്ഷം രൂപ) ഈടാക്കി ഏഴു ദിവസത്തെ ആകർഷകമായ യാത്രാ വാഗ്ദാനം നൽകിയാണ് അന്താരാഷ്ട്ര തട്ടിപ്പുസംഘം ഇവരെ വലയിലാക്കിയത്. ജൂലൈ 21-ന് ബാങ്കോക്കിലെ സുവർണ്ണഭൂമി വിമാനത്താവളത്തിലിറങ്ങിയ യുവാക്കൾ, നിർദ്ദേശാനുസരണം ടാക്സി മാർഗ്ഗം പട്ടായ സുഖുംവിറ്റ് ഹൈവേയിലുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് സമീപത്തെത്തിച്ചേരുകയായിരുന്നു.

​ഹോട്ടൽ ചെക്ക്-ഇന്നും പ്രഭാതഭക്ഷണത്തിനുമായി എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുസംഘത്തിലെ അംഗങ്ങൾ മോട്ടോർസൈക്കിളിൽ ഓരോരുത്തരെയായി ബാംഗ് ലാമുംഗ് പ്രദേശത്തുള്ള വിജനമായ ഒരു ഈരടുക്ക് ടൗൺഹൗസിലേക്ക് കൊണ്ടുപോയി. തടവിലാക്കപ്പെട്ട ഉടൻ തന്നെ യുവാക്കളുടെ കൈകാലുകൾ കൂട്ടിക്കെട്ടുകയും വായും കണ്ണുകളും പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ചു അടയ്ക്കുകയും ചെയ്തു. തുടർന്ന് ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ശുചിമുറി സൗകര്യങ്ങളും നിഷേധിച്ച് തലകീഴായി കെട്ടിത്തൂക്കിയും മരവടികൾ ഉപയോഗിച്ച് പാദങ്ങളിലും ശരീരത്തിലും അടിച്ചും അതിക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ഇവരുടെ ബന്ധുക്കളിൽ നിന്നും മൊത്തം 70 ലക്ഷം രൂപയോളം (2.4 ദശലക്ഷം ഭാത്) മോചനദ്രവ്യം ഈടാക്കാനായിരുന്നു ആസൂത്രിത ശ്രമം. കടുത്ത രക്തസ്രാവവും പരിക്കുകളും ഉണ്ടെന്ന് വ്യാജമായി കാണിക്കാൻ യുവാക്കളുടെ ശരീരത്തിലും തലയിലും ചുവന്ന സ്പ്രേ പെയിന്റ് അടിച്ച് ബന്ധുക്കൾക്ക് വാട്സ്ആപ്പ് വീഡിയോ കോളുകൾ വഴി ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. തടവിലാക്കപ്പെട്ട യുവാക്കളുടെ ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് തായ്‌ലൻഡിലെ ഇന്ത്യൻ എംബസി വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ചോൻബുരി ഇമിഗ്രേഷൻ പോലീസിനെയും പട്ടായ സിറ്റി പോലീസിനെയും വിവരമറിയിക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളും ദുബായിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും നടത്തിയ ഊർജ്ജിതമായ തെരച്ചിലിനൊടുവിൽ പോലീസും ഇന്ത്യൻ അസോസിയേഷനും ചേർന്ന് വീട് വളഞ്ഞ് പൂട്ടിയിട്ട മുറികളിൽ നിന്ന്  ഇവരെ സുരക്ഷിതമായി മോചിപ്പിച്ചു.

Stories you may like

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് വനിതാ സംവരണ ബിൽ പാസാക്കും, പ്രത്യേക സമ്മേളനം വിളിക്കാനൊരുങ്ങി കേന്ദ്രം ; ഇത്തവണ വിജയം ഉറപ്പിച്ച് മോദി സർക്കാർ

ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം തേടി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ; പാരമ്പര്യ അറിവിൽ വികസനത്തിന്റെ പുതിയ മാതൃകയെന്ന് മോഹൻ ഭാഗവത്

ക്രൂരമായ ഈ തട്ടിക്കൊണ്ടുപോകൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്ഥാൻ മാഫിയ തലവന്റെ നിർദ്ദേശപ്രകാരമാണ് നടന്നതെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ബാങ്കോക്കിലെ ഹോട്ടലിൽ നിന്ന് രാജ്യം വിടാൻ ശ്രമിച്ച അഞ്ച് ഇന്ത്യൻ പങ്കാളികളെ തായ് പോലീസ് അറസ്റ്റ് ചെയ്തു. വിദേശരാജ്യങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ ആകർഷകമായ യാത്രാ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജൻസികളെക്കുറിച്ച് വിനോദസഞ്ചാരികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

Tags: Indian tourists kidnappedPakistan gangThailandpattaya
Share
Tweet
Send
Share

Latest stories from this section

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

Latest News

ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്താനൊപ്പം; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിയുറച്ച പിന്തുണ; മണിപ്പൂരിൽ അശാന്തി വിതച്ച യു എൻ എൽ എഫിന് മോദി സർക്കാർ ചരമക്കുറിപ്പെഴുതുമ്പോൾ മൗനം ദീക്ഷിച്ച് പ്രതിപക്ഷം

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് വനിതാ സംവരണ ബിൽ പാസാക്കും, പ്രത്യേക സമ്മേളനം വിളിക്കാനൊരുങ്ങി കേന്ദ്രം ; ഇത്തവണ വിജയം ഉറപ്പിച്ച് മോദി സർക്കാർ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ആ താരത്തിന്റെ നാല് ഓവറുകൾ പരീക്ഷണമാകും; ഇന്ത്യൻ ബൗളിംഗിലെ ‘ലൂപ്പ് ഹോൾ’ ചൂണ്ടിക്കാട്ടി മുഹമ്മദ് കൈഫ്

ഐപിഎൽ : അർഷദീപിന് പകരം മുംബൈയുടെ വമ്പൻ താരം പഞ്ചാബിലേക്ക്

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം തേടി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ; പാരമ്പര്യ അറിവിൽ വികസനത്തിന്റെ പുതിയ മാതൃകയെന്ന് മോഹൻ ഭാഗവത്

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies