Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

240 റൺസും സുരക്ഷിതമല്ല; ട്വന്റി-20യിൽ ‘ബേബി ഓവർ’ കൊണ്ടുവരണമെന്ന് ഹനുമ വിഹാരി

by Brave India Desk
Oct 15, 2026, 05:56 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ട്വന്റി-20 ക്രിക്കറ്റിൽ ഫ്ലാറ്റ് പിച്ചുകളും ചെറിയ ബൗണ്ടറികളും കാരണം ബൗളർമാർ കടുത്ത വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിൽ, ഇടവേളകളിൽ ആശ്വാസമേകാൻ ‘ബേബി ഓവർ’ നിയമം അന്താരാഷ്ട്ര തലത്തിൽ കൊണ്ടുവരണമെന്ന് മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ട്വന്റി-20യിൽ ഇന്ത്യ 247 റൺസ് വഴങ്ങി തോൽവി വഴങ്ങിയതിന് പിന്നാലെയാണ് വിഹാരിയുടെ പ്രതികരണം.

തെരുവ് ക്രിക്കറ്റിൽ (ഗല്ലി ക്രിക്കറ്റ്) മൂന്ന് പന്തുകൾ വീതം എറിയുന്ന ബേബി ഓവർ മാതൃക അന്താരാഷ്ട്ര ക്രിക്കറ്റിലും പരീക്ഷിക്കാവുന്നതാണെന്ന് താരം അഭിപ്രായപ്പെട്ടു. തുടർച്ചയായി ആറ് പന്തുകൾ എറിയുമ്പോൾ അത് ബൗളർമാർക്ക് വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും, മൂന്ന് പന്തുകൾക്ക് ശേഷം ബൗളറെ മാറ്റാൻ ക്യാപ്റ്റന് അവസരം നൽകിയാൽ ബൗളർമാർക്ക് അത് വലിയ ആശ്വാസമാകുമെന്നും വിഹാരി ചൂണ്ടിക്കാട്ടി.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

ട്വന്റി-20 മത്സരങ്ങളിൽ 200-ന് മുകളിൽ റൺസ് നേടുന്നത് സാധാരണ സംഭവമായി മാറിക്കഴിഞ്ഞെന്നും ഇത്തരത്തിൽ ബാറ്റർമാർക്ക് മാത്രം മുൻതൂക്കം ലഭിക്കുന്നത് ക്രിക്കറ്റിന്റെ ഭാവിക്ക് നല്ലതാണോ എന്ന് ചിന്തിക്കണമെന്നും താരം പറഞ്ഞു. മുൻപ് 160 റൺസ് വിജയകരമായി പ്രതിരോധിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 240 റൺസ് പോലും സുരക്ഷിതമല്ലെന്ന സ്ഥിതിയാണുള്ളത്. ബോളിങ് നിലവാരം കുറഞ്ഞതാണോ അതോ പിച്ച് പൂർണ്ണമായും ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്നതാണോ ഇതിന് കാരണമെന്ന് പരിശോധിക്കണം.

പിച്ചിൽ നിന്നും യാതൊരു ആനുകൂല്യവും ലഭിക്കാത്ത സാഹചര്യത്തിൽ ബൗളർമാർക്ക് അല്പം ഇളവുകൾ നൽകേണ്ടതുണ്ട്. ഇതിനായി പവർപ്ലേ ആറ് ഓവറിൽ നിന്ന് നാല് ഓവറാക്കി ചുരുക്കുകയോ ബേബി ഓവർ നിയമം നടപ്പിലാക്കുകയോ ചെയ്യാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈദരാബാദിലെ തോൽവിയോടെ വിൻഡീസിനെതിരായ പരമ്പര 2-2 എന്ന നിലയിലായതോടെ ശനിയാഴ്ച ബാംഗ്ലൂരിൽ നടക്കുന്ന അഞ്ചാം മത്സരം ഇരുടീമുകൾക്കും നിർണ്ണായകമാകും.

Tags: bcciindian cricket
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies