കോവിഡ് പരിശോധന ത്വരിത ഗതിയിലാക്കാൻ വേണ്ടി കേരളത്തിൽ മൂന്നു സർക്കാർ ലാബുകൾക്ക് കൂടി അംഗീകാരം ലഭിച്ചു.14 ജില്ലകൾക്കും കൂടി നേരത്തെ 10 ലാബുകൾ മാത്രമാണ് ഉണ്ടായിരുന്നത്. സ്വകാര്യ മേഖലയിലുള്ളവ ഉൾപ്പെടെ ഇപ്പോൾ കേരളത്തിൽ 15 ലാബുകളുണ്ട്.
242 റിയൽ ടൈം ആർ.ട്ടി.പി.സി.ആർ ടെസ്റ്റിംഗ് ലാബുകൾ, ട്രൂനാറ്റ് ടെസ്റ്റിംഗ് ലാബുകൾ 20, സി.ബി നാറ്റ് ടെസ്റ്റ് ക്ലബ്ബുകൾ 3, എന്നിങ്ങനെ ഇന്ത്യയിൽ ആകെ മൊത്തം സർക്കാർ മേഖലയിൽ 235 ലാബുകളും സ്വകാര്യമേഖലയിൽ 86 ലാബുകളുമാണ് ഐ.സി.എം.ആർ അംഗീകാരത്തോടെ പ്രവർത്തിക്കുന്നത്.












