ജീവനക്കാരുടെ ശമ്പളം പിടിക്കരുത് എന്ന ഹൈക്കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കാനുറച്ച് കേരള സർക്കാർ.കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നും ഓർഡിനൻസ് ഇറക്കി ഗവർണറെ കൊണ്ട് ഒപ്പു വാങ്ങാനുമുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് സംസ്ഥാന നേതൃത്വമെന്നും റിപ്പോർട്ടുകൾ.സർക്കാർ ഉദ്യോഗസ്ഥരുടെ മാസത്തിലെ ആറു ദിവസത്തെ ശമ്പളം വെച്ച് അഞ്ചുമാസം ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനിച്ചിരുന്നത്.സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാവുന്ന ഘട്ടങ്ങളിൽ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാൻ അധികാരം നൽകുന്ന നിയമം കൊണ്ടുവരാനാണ് ഓർഡിനൻസ്.ഇതോടെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനത്തിന് നിയമപ്രാബല്യം ലഭിക്കും.
കോടതിവിധിക്കെതിരെ അപ്പീൽ പോകുന്നത് കൂടുതൽ കാലതാമസത്തിന് ഇടയാക്കുമെന്ന വിലയിരുത്തലാണ് ഈ നടപടിക്ക് കാരണം.മന്ത്രിസഭ അന്തിമ തീരുമാനം എടുത്തു കഴിഞ്ഞാൽ ഉടൻ തന്നെ ഓർഡിനൻസ് പുറപ്പെടുവിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.
Discussion about this post