ന്യൂഡൽഹി :നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികം ആഘോഷമാക്കാനൊരുങ്ങി ബിജെപി.മെയ് 30 നാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ വ്യത്യസ്തമായ രീതിയിലാണ് പാർട്ടി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ ഫേസ്ബുക്ക് ലൈവ് വഴി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
750 ഓളം വിർച്വൽ റാലികളും ആയിരത്തോളം വിർച്വൽ കോൺഫറൻസുകളും ആഘോഷ പരിപാടികളുടെ ഭാഗമായി ബിജെപി നടത്തും.പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള ആത്മനിർഭർ ഭാരത് എന്ന ആശയത്തിലൂന്നിയ വിർച്വൽ സംവാദങ്ങളായിരിക്കും നടത്തുക.കോവിഡ് മഹാമാരിയെ നേരിടുന്നതിന് വേണ്ടി നടത്തിയ സർക്കാർ തയ്യാറെടുപ്പുകൾ വ്യക്തമാക്കും.ബിജെപി സർക്കാരിന്റെ മറ്റു ഭരണ നേട്ടങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ടുള്ള വീഡിയോയും പാർട്ടി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
Discussion about this post