ഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. രാജ്യത്തെ കൊവിഡ് വളർച്ചാ നിരക്കിൽ 11% കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ ഇന്നലെയും രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 63,509 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 74,632 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗമുക്തി 63,01,927 ആയി ഉയര്‍ന്നു.
അതേസമയം കേരളത്തിലെ സ്ഥിതി കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികളിൽ പത്തു ശതമാനത്തിലേറെ കേരളത്തിലാണ്. ആക്ടീവ് കേസുകളുടെ കാര്യത്തിൽ 233% വർധനയാണ് നാലാഴ്ചയ്ക്കിടെയുണ്ടായത്.
ഇന്നലത്തെ കണക്കനുസരിച്ച് രാജ്യത്ത് 100 പേരെ പരിശോധിക്കുന്നതിൽ 18 പേർ പോസിറ്റീവാണ്. ഇന്നലെ 730 പേർ മരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,10,586 ആയി.











