തിരുവനന്തപുരം: ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നു എന്ന പരാതിയെ തുടർന്ന് സിനിമയുടെ പേര് പിൻവലിച്ച് സംവിധായകൻ. കേരള ബ്രാഹ്മണ സഭയുടെ പ്രതിഷേധത്തെ തുടർന്നാണ് സംവിധായകൻ ചിത്രത്തിന്റെ പേര് മാറ്റിയത്. അര്ജുന് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പട്ടരുടെ മട്ടൺ കറി.
സിനിമയുടെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭ സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചിരുന്നു. സിനിമയുടെ പേര് ബ്രാഹ്മണ സമുദായത്തെ നേരിട്ട് അപമാനിക്കുന്നതായി കത്തിൽ പറയുന്നു. പട്ടന്മാര്’ എന്നു വിളിക്കപ്പെടുന്ന ബ്രാഹ്മണസമുദായത്തെ മോശം ഭാഷയില്‍ അപമാനിക്കുന്നത് ലക്ഷ്യമാക്കിയുള്ളതാണ് ഈ പേരെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ബ്രാഹ്മണര്‍ സസ്യാഹാരികളാണെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ആയതിനാല്‍ പട്ടര്, മട്ടണ്‍ കറി എന്ന വാക്കുകള്‍ ബ്രാഹ്മണരെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതിനാല്‍ പ്രസ്തുത ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും ഇനി അനുമതി നല്കിയിട്ടുള്ളപക്ഷം അത് റദ്ദാക്കണമെന്നുമായിരുന്നു ബ്രാഹ്മണ സഭയുടെ ആവശ്യം.
പ്രതിഷേധത്തെ തുടര്‍ന്ന് സിനിമയുടെ പേര് പിന്‍വലിച്ചതായി സംവിധായകൻ അറിയിച്ചു.
Discussion about this post