ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആന ഗുരുവായൂർ വലിയ കേശവൻ ചരിഞ്ഞു. ഇന്ന് രാവിലെ 11 .30 ഓടെയാണ് ചരിഞ്ഞത്. 51 വയസായിരുന്നു.
ശാരീരിക പ്രശ്നങ്ങളെ തുടർന്ന് വലിയ കേശവൻ ദീർഘകാലമായി ചികിത്സയിൽ ആയിരുന്നു. കിടക്കത്തഴമ്പ് മൂലം ആന ഏറെ ക്ഷീണിതനായിരുന്നു.
2000ത്തിലാണ് ആനയെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. രോഗബാധിതനായതിനാൽ കഴിഞ്ഞ ഉത്സവത്തിനും വലിയ കേശവനെ എഴുന്നള്ളിച്ചിരുന്നില്ല.
Discussion about this post