റിയാദ്: ഭാരതത്തിന്റെ പൈതൃക നിധികളായ ഇതിഹാസങ്ങള്‍ രാമായണവും മഹാഭാരതവും കുട്ടികളെ പഠിപ്പിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030 പ്രകാരം വിദ്യാഭ്യാസ മേഖലയില്‍ വരുത്തുന്ന മാറ്റങ്ങളിലാണ് രാമായണവും മഹാഭാരതവും കുട്ടികളെ പഠിപ്പിക്കാന്‍ തീരുമാനിച്ച വിവരം ഭരണകൂടം അറിയിച്ചത്. ഇതിനൊപ്പം ഇന്ത്യയില്‍ നിന്നും ആഗോളപ്രശസ്‌തമായ യോഗയും ആയൂര്‍വേദവും പഠിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളിലെ സാംസ്‌കാരികമായ അറിവ് മെച്ചപ്പെടുത്താനാണിത്.
ഇവയ്‌ക്ക് പുറമെ 2030ഓടെ ഇംഗ്ളീഷ്, കുട്ടികള്‍ക്ക് നിര്‍ബന്ധിത പാഠ്യവിഷയമാക്കും. ഇവയ്‌ക്ക് പുറമേ മറ്റ് രാജ്യങ്ങളുടെ സംസ്‌കാരങ്ങള്‍ പഠിക്കുന്നതിനും വിഷന്‍ 2030 സിലബസിലുണ്ട്.
ഹിന്ദുമതം, ബുദ്ധമതം, രാമായണം, കര്‍മ്മങ്ങള്‍, മഹാഭാരതം, ധര്‍മ്മ എന്നിവ ഇതിലുണ്ട്. ആദ്യമായാണ് അറബ് രാജ്യങ്ങള്‍ ഇന്ത്യന്‍ പുരാണേതിഹാസങ്ങള്‍ പാഠ്യവിഷയമാക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ തായ്‌ലന്റിന്റെ ദേശീയ ഇതിഹാസം രാമായണമാണ്.












