ഇന്നലെ വരെ കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും ലീഗുകാരും ഇസ്ലമിസ്റ്റുകളും ഒക്കെ കേരളത്തോടൊപ്പവും, സംഘകുടുംബത്തിലുള്ളവർ മാത്രം കേരളത്തിന് എതിരും ആണെന്നായിരുന്നു വാദം. എന്നാൽ ഇന്ന് സത്യം എന്താണ് എന്ന് മലയാളിയുടെ മുന്നിൽ വെളിവാകുകയാണ്.
കേരളത്തെ ഇത്രമേൽ സ്നേഹിക്കുന്നു എന്ന് സ്വയം വാദിച്ചിരുന്ന ഇസ്ലാമിസ്റ്റുകൾ ഒരു മലയാളി മരിച്ചതിൽ അനുശോചിച്ച മാണി സി കാപ്പൻ MLA യെ അദ്ദേഹത്തിന്റെ പോസ്റ്റിൽ പോയി ആക്രമിക്കുന്നു.
കോൺഗ്രസ്സുകാരി അഡ്വക്കറ്റ് വീണാ നായർ ഇതേ വിഷയത്തിൽ ഇട്ട പോസ്റ്റ് പിൻവലിച്ച് എന്തിനോ വേണ്ടി മാപ്പിരന്നിരിക്കുന്നു.. ആരോട് ? എന്തിന് ?
‘പാലസ്തീൻ തീവ്രവാദികൾ‘ എന്നുപോലും ഉച്ചരിക്കാൻ ചിലരുടെ അനുവാദം വാങ്ങേണ്ട ഗതികേടിലായോ കോൺഗ്രസ്സുകാർ?
സ്വന്തം വർഗ്ഗീയ മുഖം മറയ്ക്കാൻ ഇസ്ലാമിസ്റ്റുകൾ ചിലപ്പോൾ കേരള സ്നേഹിയാകും, ലിബറൽ ആകും, ലെഫ്റ്റ് ആകും, കമ്യൂണിസ്റ്റ് ആകും, മനുഷ്യാവകാശ സംരക്ഷകരാകും.. പക്ഷേ, എല്ലാത്തിന്റെയും അവസാനം ഈ മുഖംമൂടികളെല്ലാം അഴിഞ്ഞു വീഴും. ദാ ഇപ്പോൾ കാണുന്നത് പോലെ. ആ മുഖം മൂടിക്കുള്ളിലെ വികൃത വർഗ്ഗീയ മുഖം ലോകത്തിന് മുന്നിൽ വെളിവാകും.
അല്ല, ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള പ്രശ്നത്തിൽ മലയാളി മുസ്ലിങ്ങൾ എന്തിന് പക്ഷം പിടിച്ച് മരിച്ച മലയാളിയ്ക്ക് അനുശോചനം രേഖപ്പെടുത്തുന്നവരെ ആക്രമിക്കണം.. ? ഇസ്ലാമിസ്റ്റുകൾ എന്തിന് അപലപിക്കണം? സംഘടിത വോട്ടു ബാങ്കായി കേരളത്തിലെ മുസ്ലിം സമൂഹത്തെ മാറ്റാൻ ഈ ഇസ്ലാമിസ്റ്റുകൾക്ക് കഴിയും എന്നുറപ്പുള്ള കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും ഇവന്മാരുടെ വർഗ്ഗീയതയ്ക്ക് കുടപിടിയ്ക്കും.
കഴിഞ്ഞദിവസം ചെന്നൈയിൽ മതേതര ഇന്ത്യയ്ക്ക് ആകെ അപമാനകരമായ ഒരു കേസ് പോയതിന്റെ വിധി വന്നിരുന്നു. ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദു ഉത്സവങ്ങളുടെ ഭാഗമായ എഴുന്നള്ളത്തൊക്കെ പോകുന്നത് മതവികാരം വ്രണപ്പെടുത്തുന്നതിനാൽ ഹിന്ദു ആരാധനകളും ഉത്സവങ്ങളും ഒക്കെ ആ ഭാഗത്ത് നിരോധിക്കണമെന്നാരുന്നു മുസ്ലിം മതവാദികളുടെ ഹർജി. മദ്രാസ്സ് ഹൈക്കോടതി അതെടുത്തു കുപ്പയിലിട്ടു എന്നുമാത്രമല്ല ഇസ്ലാമിസ്റ്റുകളെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു.
ഇപ്പോളീ പാലസ്തീൻ ഐക്യദാർഢ്യ ടീമുകൾ ആരെങ്കിലും തമിഴ്നാട്ടിലെ ആ വിഭാഗം മുസ്ലിങ്ങൾ ഹിന്ദുക്കൾക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ കേസിനു പോയത് ഇന്ത്യൻ മതേതരത്വത്തിനേറ്റ ആഘാതം ആയി പറഞ്ഞിരുന്നോ ?
ഇല്ല.. അതാണ് ഇവന്മാരിവിടെ ഉണ്ടാക്കി വച്ചിരിക്കുന്ന പ്രത്യേകതരം മതേതരത്വം.
ഏതെങ്കിലും ഇസ്ലാമിക സംഘടനകൾക്ക് അതൊരു പ്രശ്നമായി തോന്നിയിരുന്നോ ?
ഇല്ല. അതാണ് അവർ ഉയർത്തിപ്പിടിക്കുന്ന പ്രത്യേകതരം സഹവർത്തിത്വം.
ബംഗാളിലെ സ്വന്തം സഖാക്കൾ ബലാൽസംഗം ചെയ്ത് കൊല്ലപ്പെടുമ്പോൾ ബിജെപിക്കാരും കൊല്ലപ്പെടുന്നുണ്ടല്ലോ എന്നോർത്ത് മമതയ്ക്കെതിരെ ഒന്ന് പ്രതിഷേധിക്കാനോ കൊല്ലപ്പെട്ടവരെ ഓർത്ത് അനുശോചിക്കാനോ തയ്യാറാകാത്ത കമ്യൂണിസ്റ്റ് മക്കളാണ് ഇപ്പോൾ പാലസ്തീൻ ഭീകരവാദികളായ ഹമാസിനെ മാനവികതയും ഛർദ്ദിച്ചുകൊണ്ട് പിന്തുണയ്ക്കാനെത്തുന്നത്.
ജോസഫ് മാഷിന്റെ കൈവെട്ടിയതിൽപ്പിന്നെ ക്രിസ്ത്യൻ സഭകളാവട്ടെ അണികളാകട്ടെ രാഷ്ട്രീയമായി മൈലേജ് നഷ്ടപ്പെട്ട് നിലാവത്ത് അഴിച്ചുവിട്ട കോഴികളേപ്പോലാണ്. അവരെ മിണ്ടാൻ പോലും ഭയപ്പെടുത്തുന്നതാണ് ഫാസിസം എന്നു മനസ്സിലാക്കാതെ എന്നോ വരാൻ പോകുന്ന ബിജെപിക്കാരന്റ് ഫാസിസത്തെ പ്രതിരോധിക്കാൻ വേട്ടക്കാരുടെ ഒപ്പം ചേർന്നു നിൽക്കുന്ന പ്രത്യേകതരം പ്രബുദ്ധന്മാരാണ് അവർ.
ഇസ്ലാമിസ്റ്റ്- കമ്യൂണിസ്റ്റ്- കോൺഗ്രസ്സ് മതേതര മുന്നണിയുടെ മതവർഗ്ഗീയത ചൂണ്ടിക്കാണിച്ചാൽ ഉടനേ “വർഗ്ഗീയത പറയാൻ നാണമില്ലേടാ” എന്നുചോദിച്ച് വെട്ടുകിളികൾ പാഞ്ഞെത്തും. ഇവന്മാർക്ക് മതേതരലേബലിൽ വർഗ്ഗീയത പ്രവർത്തിക്കാം പറയാം അതിന്റെ പേരിൽ ആനുകൂല്യങ്ങൾ നേടാം.. സംഘികൾ ചൂണ്ടിക്കാണിക്കരുത്.
ഇസ്ലാമിസ്റ്റുകളുടെ ചട്ടക്കൂടിലെ മതേതരവാദിയായി ഇങ്ങനെ നാണം കെട്ട് ജീവിക്കുന്നതിലും ഭേദം വർഗ്ഗീയവാദി എന്ന വിളി കേട്ട് സംഘിയായി ജീവിക്കുന്നതാണ് എന്നേ എല്ലാ കമ്യൂണിസ്റ്റ് കോൺഗ്രസ്സ് വാഴപ്പിണ്ടികളോടും പറയാനുള്ളൂ. സ്വയം പറ്റിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ!
എന്റെയൊരു കൂട്ടുകാരൻ ചോദിച്ചു, എന്തിനാണ് മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയും ഒക്കെ പാലസ്തീൻ വിഷയത്തിൽ പോസ്റ്റിട്ട ശേഷം അത് തിരുത്തിയത്, എഡിറ്റ് ഹിസ്റ്ററി കാണില്ലേ എന്ന്! അതെല്ലാവരും എടുത്ത് പ്രചരിപ്പിക്കുമ്പോൾ നാണം കെടില്ലേ എന്നും ഒരു ചോദ്യം അവിടെ ഉയർന്നു നിന്നു.
എന്നാൽ ഇതിന്റെ രാഷ്ട്രീയം വേറെയാണ്. നാണക്കേട് എന്നത് കുറേ സംഘപരിവാറുകാരുടെ മുന്നിലല്ലേ. സിപിഎമ്മും കോൺഗ്രസ്സും എൻസിപിയും ഒക്കെ ഒരുപോലെ തിരുത്തുമ്പോൾ തെറ്റ് തിരുത്തി പോസ്റ്റ് പിൻവലിച്ച് ചിലരുടെ മാപ്പ് പോലും വരുമ്പോൾ അത് മുന്നോട്ടു വയ്ക്കുന്നത് വേറൊരു രാഷ്ട്രീയമാണ്.
ഇസ്ലാമിസ്റ്റുകൾക്ക്, അവർ മാനിപുലേറ്റ് ചെയ്യുന്ന മുസ്ലിം സമൂഹത്തിന് ഇഷ്ടമില്ലാത്ത എന്തിലും തങ്ങൾക്ക് തിരുത്താനോ മാപ്പ് പറയാനോ ഒരു മടിയും ഇല്ല എന്ന ശക്തമായ രാഷ്ട്രീയ സന്ദേശം ആണതു നൽകുന്നത്.
അതിനി നമ്മളെയൊന്നും നേരിട്ട് ബാധിക്കാത്ത പാലസ്തീൻ ഭീകരരുടെ വിഷയത്തിലാണെങ്കിൽക്കൂടി.. അപ്പോൾ നാട്ടിലെ എന്തെങ്കിലും ഒരു വിഷയത്തിൽ ഇസ്ലാമിസ്റ്റുകൾ കുനിയാൻ പറഞ്ഞാൽ ഇവന്മാർ മുട്ടിലിഴയും എന്നുറപ്പല്ലേ.. ആ ഉറപ്പാണ് ഈ തിരുത്തലിന്റ് രാഷ്ട്രീയം.
തിരുത്താനാവാത്ത തെറ്റാണവർ പോസ്റ്റ് തിരുത്തി മതേതരനുണയിൽ മയങ്ങിപ്പോയ സ്വന്തം അണികളോടു ചെയ്യുന്നത്. സംഘിവിരുദ്ധരായ അവർ 85% വരുമ്പോൾ കേരളത്തിനോടും ചെയ്യുന്ന വലിയ തെറ്റ് എന്നുപറയേണ്ടിവരും.
85% ജനതയിലെ മതേതരമോഹികളെ നിങ്ങൾ കൂട്ടിക്കൊടുത്തിരിക്കുന്നു.
Discussion about this post