ഡൽഹി: റഷ്യയുടെ സ്പുട്നിക് വി കൊവിഡ് വാക്സിൻ ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ ഉദ്പാദനം ആരംഭിക്കും. വാക്സിൻ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ റഷ്യ ഉടൻ ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി ഡി.ബി വെങ്കടേഷ് വര്‍മ്മ പറഞ്ഞു.
ലോകത്തെ മൊത്തം സ്പുട്നിക് V വാക്സിനുകളില്‍ 65-70% ഇന്ത്യയിലായിരിക്കും നിർമ്മിക്കുക. മെയ് അവസാനത്തോടെ 30 ലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്യും. ജൂണില്‍ ഇത് 50 ലക്ഷമായി ഉയര്‍ത്താനും ധാരണയായി.
ഇന്ത്യയിലെ ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ച് ഇതിനകം രണ്ട് ലക്ഷത്തിലധികം സ്പുട്നിക് വി ഡോസുകൾ റഷ്യ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 85 കോടി ഡോസ് വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതി. സ്പുട്‌നിക് അടക്കം മൂന്ന് വാക്‌സിനുകൾക്കാണ് ഇന്ത്യയിൽ വിതരണാനുമതി ലഭിച്ചിരിക്കുന്നത്.












